skip to main | skip to sidebar

ശംഖുപുഷ്പങ്ങള്‍

Thursday, January 5, 2012

കാമം എങ്ങനെ തെറ്റാവുന്നു അശ്ലീലം ആയി ഒതുക്കി വെക്കപ്പെടെണ്ട ഒന്നാണോ ലൈംഗീകത...?



ട്രെയിന്‍ യാത്രക്കിടയില്‍ സൌമ്യ ബലാല്‍സംഗം ചെയ്തു കൊല്ലപെട്ടപ്പോള്‍ പ്രതിയായ ഗോവിന്ധചാമിക്കെതിരെ നിങ്ങള്‍ കടുത്ത പ്രതിഷേധങ്ങളും ആയി എത്തി
കുറച്ചു നാളത്തെ ആവേശങ്ങള്‍ക്ക് ശേഷം അക്ഷര കൊഴുപ്പിന്‍റെ ചീഞ്ഞളിഞ്ഞ
ചവറ്റുകൊട്ടയിലേക്ക് അവളും എടുത്തെറിയപ്പെട്ടു..
കോടതി വിധിച്ച ശിക്ഷ പ്രതിക്ക് ലഭിക്കും മുന്‍പ് തന്നെ കാമുകനെ തേടി വന്ന ബംഗാളി യുവതി ഇവിടെ ക്രൂരമായി വീണ്ടും ബലാല്‍സംഗം ചെയ്യപെട്ടു..
ഇനിയും നമ്മളറിയാതെ മൂടിവേക്കപെട്ട എത്രയോ പീഡനങ്ങള്‍
ഇനിയും ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും.....
ഈ സമൂഹവ്യവസ്ഥിതിയില്‍ നിന്ന് കൊണ്ട് പിടിക്കപെടുന്നവര്‍ കുറ്റവാളികളും
പിടിക്കപെടാത്തവര്‍ മാന്യരായ പുറം ലോകം അറിയാത്ത കുറ്റവാളികളും ആയി തുടര്‍ന്നു
കൊണ്ടിരിക്കും..
അറിഞ്ഞു കൊണ്ട് തന്നെ നമ്മള്‍ വരും തലമുറയെ കുറ്റവാളികള്‍ ആയി
സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഉന്നത സദാചാരമുല്യങ്ങളും ആയി ലോകത്തിനു മുന്നില്‍ ഞെളിഞ്ഞു നില്‍ക്കുന്ന നമ്മള്‍ക്ക് എവിടെ ആണ് പിഴച്ചു പോയത്...?

നമ്മള്‍ സദാചാരവും ജാതിമതവും ആരാധനകളും ഭക്തി ആദരവുകളും ആയി മുന്നോട്ടു
പോയപ്പോള്‍ അന്യനാടുകള്‍ വിക്ജ്ഞാനവും സ്വന്തം യുക്തിയും ശരിയായ വിദ്യാഭ്യാസവുമായി ആധുനികതയുടെ പുരോഗതിയുടെ ഓരോ പടികള്‍ ചവട്ടി കയറിക്കൊണ്ടിരുന്നു. സൂചി മുതല്‍ കമ്പ്യൂട്ടര്‍ വരെയുള്ളവയുടെ കണ്ടുപിടുത്തങ്ങളും ആയി വിദേശ രാജ്യങ്ങള്‍ മുന്നേറി കൊണ്ടിരുന്നു 123 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് നിന്നും ലോകത്തിനു മുഴുവന്‍ ഉപയോഗപ്രദമായ എടുത്തു പറയത്തക്ക ഒരു കണ്ടുപിടുത്തം പോലും നടത്താന്‍ കഴിഞ്ഞില്ല.

ഇവിടെ നമ്മള്‍ നൂറ്റാണ്ടുകളുടെ പഴക്കം ഉള്ള മതഗ്രന്ഥങ്ങളും ദൈവങ്ങളും ആയി തന്നെ
പഴമയുടെ പേരും പ്രശസ്തിയും പറഞ്ഞു അവയെല്ലാം നിലനിര്‍ത്താന്‍ വേണ്ടി മാത്രം
വിലപ്പെട്ടസമയം ചിലവഴിച്ചു കൊണ്ടിരിക്കുന്നു. സദാചാര മൂല്യങ്ങളുടെ പേരില്‍ യുക്തിപരം ആയ പുതു ചിന്ത ഗതികളെ പോലും എതിര്‍ത്ത് കൊണ്ടിരിക്കുന്നു.
മുകളില്‍ നിന്നും എല്ലാം ഇറക്കി തരാന്‍ നമ്മളെ കത്ത് രക്ഷിക്കാന്‍ ഒരു അദൃശ്യശക്തി
അതിനു മനുഷ്യന്‍ തന്നെ വിവിധ രൂപങ്ങള്‍ കല്‍പ്പിച്ചു നല്‍കിയിരിക്കുന്നു, അവന്‍ പല
പേരുകളിട്ട് അവയെ വേറെ വേറെ ദൈവങ്ങള്‍ ആയി വിവിധ മതങ്ങള്‍ക്കും ജാതികള്‍ക്കും വീതിച്ചു നല്‍കിയിരിക്കുന്നു. മനുഷ്യനുണ്ടാക്കിയ ബിംബങ്ങള്‍ക്ക് മുന്നില്‍ ചെന്ന് അവന്റെ ദുരിതങ്ങളും കഷ്ടപാടുകളും തീര്‍ത്തു നല്‍ക്കാന്‍ പ്രാര്‍ത്ഥനകളില്‍ ഇരിക്കുന്നു. അവക്ക് ശക്തി പോര എന്ന് തോന്നുമ്പോള്‍ പുതിയ ദൈവങ്ങളെ സൃഷ്ടിക്കുന്നു.ഇത്രയും ചെയ്തിട്ടും നമ്മളുടെ നാട് മുന്നേറിയോ....?
ഇത്രയും ദൈവങ്ങളും മതങ്ങളും ഉണ്ടായ നമ്മുടെ നാട്ടില്‍ 70% ആളുകളും അര
പട്ടിണിക്കാരായി തന്നെ കഴിയുന്നു.

ഇനി മറ്റൊന്ന് വിദേശ രാജ്യങ്ങളെക്കാള്‍ സ്ത്രീകളോട് വളരെ ബഹുമാനവും ആദരവും
ഉള്ളവരാണ് നമ്മള്‍ എന്നാണ് നമ്മള്‍ നടിച്ചു വെച്ചിരിക്കുന്നത് അതിനു ഭാരതാംബ മുതല്‍ ഇവിടെ കാണുന്ന നദികള്‍ക്കു വരെ സ്ത്രീകളുടെ പേരുകള്‍ നല്‍കി വെച്ചിരിക്കുന്നു. സത്യത്തില്‍ ഈ പേരും പറഞ്ഞു നമ്മള്‍ സ്ത്രീകളെ കബളിപ്പിക്കുക ആണ്. കാരണം ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ 80% കാമം തീര്‍ക്കാന്‍ വേണ്ടി നടത്തപെടുന്നത് ആണ് എന്ന് പോലീസ്സ് രേഖകള്‍ നമ്മുക്ക് കാണിച്ചു തരുന്നു.

എന്റെ അഭിപ്രായത്തില്‍ പെണ്ണിനെ പുണ്യവതി ആയി നിങ്ങള്‍ സഹജീവികള്‍ ആയി കണ്ടാല്‍ മതി. സത്യത്തില്‍ അത് പോലും ഇന്ന് സമൂഹത്തില്‍ നിന്ന് അന്യമാക്കപെട്ടു കോണ്ടിരിക്കുന്നു
കാമം എല്ലാ ജീവികളിലും ഉള്ള വികാരം ആണ് മറ്റു ജീവികള്‍ പ്രത്യുല്‍പാദനത്തെ മാത്രം
മുന്നില്‍ കാണുമ്പോള്‍ അറിവിന്റെ പരകോടിയില്‍ നില്‍ക്കുന്നു എന്ന് അവകാശ പെടുന്ന മനുഷ്യന് അത് നിത്യജീവിതത്തിന്റെ ഒരു ഭാഗം ആണ്. ജീവികളിലെല്ലാം കാമം ജനിക്കുമ്പോള്‍ സ്വന്തം ഇണയെ കണ്ടെത്താനും സംഭോഗം നാടത്തനും കഴിയുന്നുണ്ട് എന്നാല്‍ മനുഷ്യനില്‍ സെക്സ് എന്നാല്‍ ഒളിച്ചു വെക്കാ പെടെണ്ടതും അശ്ലീലവും ആയി തീര്‍ന്നിരിക്കുന്നു. അവനു സ്വന്തം താല്പര്യ പ്രകാരം ഒരു ഇണയെ കണ്ടെത്താന്‍ പോലും അവകാശം ലഭിക്കുന്നില്ല ജാതിയുടെയും മതത്തിന്റെയും ചട്ട കൂടുകള്‍ അവനു ചുറ്റും വേലിക്കെട്ടുകള്‍ തീര്‍ക്കുന്നു. എതിര്‍ ലിംഗത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഉള്ള ആഗ്രഹം മനുഷ്യനില്‍ കൌമാരകാലം തൊട്ടേ ജനിക്കുന്നു ലൈംഗീകതയെ തീര്‍ച്ചയായും അവിടം മുതല്‍ അവന്‍ തേടാന്‍ ആരംഭിക്കുന്നു. എന്നാല്‍
ലൈംഗീകത പാപം ആണ് എന്ന് അത് ഒളിച്ചു വെക്കപെടെണ്ടത് ആണ് എന്നും ഉള്ള അറിവുകള്‍ ആണ് അവനു മാതാപിതാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിക്കുന്നത്.
എന്നിട്ടോ അവനെ തെറ്റായ അറിവുകള്‍ നേടികൊടുക്കാന്‍ മാധ്യമങ്ങളും മറ്റു പ്രസിദ്ധികരണങ്ങളും. ഇതെല്ലം ഉണ്ട് എന്ന് അറിഞ്ഞിട്ടും സമൂഹം ഇതൊന്നും അറിഞ്ഞിട്ടെയില്ല എന്ന് ഭാവം നടിക്കുന്നു

പുരുഷവര്‍ഗ്ഗത്തിന്റെ മുന്നില്‍ പെണ്ണിനെ മൂടി വെക്കപെട്ട ലൈംഗീക വസ്തു ആയി ആണ് നമ്മുടെ സമൂഹത്തിലെ വ്യവസ്ഥകള്‍ കാണിച്ചു കൊടുക്കുന്നത്. മൂടി വെക്കപെടുമ്പോള്‍ തന്നെ അവനു അതിനെ അടക്കാന്‍ ഉള്ള ആഗ്രഹം ജനിക്കുന്നു. വഴിയോരങ്ങളിലും ബസ്സുകളിലും ആളുകള്‍ കൂടുന്നിടങ്ങളിലും പുരുഷന്‍ തന്‍റെ ലൈംഗീകത നോട്ടം കൊണ്ട് ഉരസലുകള്‍ കൊണ്ടും തീര്‍ക്കുന്നു. തരം കിട്ടിയാല്‍ ബലാല്‍സംഗം ചെയ്യാനും അവന്‍ തയ്യാറാവുന്നു നിമിഷങ്ങള്‍ക്കകം തീര്‍ന്നു പോകുന്ന സുഖത്തിനു വേണ്ടി കൊല ചെയ്യാന്‍ പോല്ലും മടി ഇല്ലാത്തവന്‍ ആകുന്നു.
അടിയില്‍ കിടന്നു പിടയുന്ന സ്ത്രീയില്‍ നിന്നും ലൈംഗീക സുഖം കിട്ടും എന്നൊന്നും ഇല്ലെങ്കില്ലും അവന്റെ അതീശത്വം സ്ഥാപിക്കാന്‍ സ്ത്രീയെ കീഴ്പെടുതുന്നു.
സ്ത്രീയെന്നാല്‍ പുരുഷന്റെ കാലിനടിയില്‍ കിടക്കെണ്ടാവള്‍ ആണ് എന്ന് അവന്‍ ഊട്ടി ഉറപ്പിക്കാന്‍ ശ്രമിക്കുന്നു
സദാചാരം പറയുമ്പോഴും സ്ത്രീയെ പുണ്യവതി ആയി പറയുമ്പോഴും
സ്ത്രീ ശരീരത്തെ വ്യാപാര വസ്തുവായി അവളുടെ നഗ്നതയുടെ ഉപപോക വസ്തുവായി ഇവിടെ മാധ്യമങ്ങളിലൂടെ തുറന്നു കാണിക്കുകയും സ്ത്രീ ലൈംഗീക വസ്തു ആണ് എന്ന് മനസ്സില്‍ പതിപ്പിക്കുകയും ചെയ്യുന്നു.മുട്ട് സൂചി മുതല്‍ കമ്പ്യൂട്ടര്‍ വരെ വില്‍ക്കപെടാന്‍ സ്ത്രീയുടെ ശരീരം കാണിച്ചു പരസ്യം ചെയ്യുന്നു ഇതിലൊന്നും ഇവിടെ ആരുടേയും സദാചാരം പൊട്ടി വീഴുന്നില്ല
ഒരാള്‍ തനിക്ക് ഇഷ്ടപെട്ട ഇണയെ തെരഞ്ഞെടുത്താല്‍ മാത്രം ഇവിടെ പലരുടെയും സദാചാരം പൊട്ടി വീഴുന്നു.
പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് സ്ത്രീയുടെ വസ്ത്ര ധാരണത്തെ കുറിച്ച് ആണ് ശരീര ഭാഗങ്ങള്‍ പുറത്തു കാണുന്നു വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ട് ആണ് പീഡനങ്ങള്‍ നടക്കുന്നത് എന്ന് ആണ്. തീര്‍ച്ചയായും ഇപ്പോഴുള്ള സമൂഹത്തിന്റെ അവസ്ഥയില്‍ സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ കാണുമ്പോള്‍ പുരുഷന് കാമം ഉണ്ടായി എന്ന് വരം കാരണം ഒളിച്ചു വെക്കപെടെണ്ടത്, കിട്ടാകനി എന്നൊക്കെ കരുതിയത്‌ അല്ലെങ്കില്‍ സമൂഹം അവനെ അങ്ങനെ പഠിപ്പിച്ചത് ആണ് മുന്നില്‍ കാണുന്നത് ഇനി ഇതൊന്നും കണ്ടില്ലെങ്കിലും തരം കിട്ടിയാല്‍ ഒരു വയസ്സ് മുതല്‍ നൂറു വയസ്സുള്ള സ്ത്രീകളെ പീഡിപ്പിക്കാനും ചില ആളുകള്‍ ശ്രമിക്കും

കാരണം ഇവരെല്ലാം രോഗികള്‍ ആണ് നമ്മുടെ സമൂഹം തന്നെ സൃഷ്ടിച്ച രോഗികള്‍ ഇനിയും നമ്മള്‍ രോഗിയെ സൃഷ്ടിച്ചു കൊണ്ടിരിക്കും നമ്മുടെ ഉന്നത സദാചാരത്തിന് അതെ കഴിയൂ മറു രാജ്യങ്ങളില്‍ ബിക്കിനി ധരിച്ചു സ്ത്രീകള്‍ നടന്നാല്‍ പോലും അവരെ ലൈംഗീക കണ്ണുകളോടെ പുരുഷന്‍ നോക്കിയില്ല എന്ന് വരാം അവനു അവന്റെ ജോലികളില്‍ ശ്രദ്ദയോടെ ഏര്‍പ്പെടാനും സ്വയം നിയന്ത്രിക്കാനും കഴിയും. തന്റെ പങ്കാളിയെ കണ്ടെത്താനും ലൈംഗീകത അനുഭവിക്കാനും
അവന്‍ അവിടെ പൂര്‍ണ സ്വാതന്ത്രര്‍ ആണ് അവിടെ പുരുഷന്‍ അവനിതെല്ലാം നിത്യേന ഉള്ള കാഴ്ചകള്‍ ആണ്. പക്ഷെ നമ്മുടെ സമൂഹത്തില്‍ ആണ് അങ്ങനെ ഒരു സ്ത്രീ നടക്കുന്നത് എങ്കില്‍ ഇവിടെ നടക്കുന്നത് മറിച്ചയിരിക്കും. അവള്‍ പീഡിപ്പിക്ക പെടുക മാത്രം അല്ല വസ്ത്ര ധാരണ സ്വാതന്ത്ര്യം ചോദ്യം ചെയ്യപെടുകയും അവള്‍ തെറ്റുക്കരിയും പീഡിപ്പിച്ചവര്‍ മാന്യരും ആയേക്കാം
പുരുഷനു സ്ത്രീയോടുള്ള ലൈംഗീക കാഴ്ചപാടുകള്‍ ആണ് നമ്മുക്കിവിടെ മാറേണ്ടത്
വരും തലമുറയെ രോഗികള്‍ ആയി വളര്‍ത്താതെ ശരിയാപ്രായത്തില്‍ കുട്ടികള്‍ക്ക് ശരിയായ ലൈംഗീകതയെ കുറിച്ചും എതിര്‍ ലിംഗത്തെ കുറിച്ച് തുറന്നു പറയാന്‍ നമ്മള്‍ തയ്യാറാവണം
മാത പിതാക്കളും വിദ്യാഭ്യാസത്തിലൂടെ ഗുരുക്കന്‍ മാരും ലൈംഗീകതയെ കുറിച്ച് കുട്ടികളോട് തുറന്നു സംസാരിക്കണം അകറ്റി നിര്‍ത്തേണ്ടത് അല്ല ലൈംഗീകത എന്ന് അവനു ബോധ്യ പെടുത്തണം പുരുഷ ശരീരം പോലെ തന്നെ ആണ് സ്ത്രീ ശരീരവും പാലുല്‍പ്പധിപ്പിക്കാന്‍ വേണ്ട ഗ്രന്ഥികള്‍ ഉള്ളത് കൊണ്ട് ആണ് സ്ത്രീയുടെ മാറിടങ്ങള്‍ കൊഴുപ്പോടെ നില്‍ക്കുന്നത് എന്നും മനസ്സില്‍ ആക്കി കൊടുക്കണം
സ്ത്രീ ശരീരത്തെ പ്രദര്‍ശന വസ്തു മാത്രം ആണ് എന്ന് അവള്‍ ആണിന്റെ കാമം തീര്‍ക്കാനും കുട്ടികളെ പേറ്റുപോറ്റാനും മാത്രം ഉള്ളവള്‍ ആണ് എന്ന് കാഴ്ച്ചപ്പാട് മാറണം.
അറിയാന്‍ ഉള്ള ആഗ്രഹവും അതും മൂടി വെക്കാ പെടുമ്പോള്‍ അത് തുറന്നു കാണാന്‍ ഉള്ള അതിയായ ആഗ്രഹവും ആണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ ഈ വ്യവസ്ഥയില്‍ നിന്നും ഇനിയും നമ്മള്‍ പ്രതീക്ഷിച്ചത് കൊണ്ട് കാര്യം ഇല്ല ലൈംഗീക കുറ്റവാളികളുടെ ഉല്പാദനം അല്ലാതെ
അരാജകത്വം പഠിപ്പിക്കാന്‍ അല്ല പറയുന്നത് കുട്ടികളില്‍ നിന്ന് തന്നെ ശരിയായ ലൈംഗീക വിദ്യാഭ്യാസം നടത്തെണ്ടാതിനെ കുറിച്ചാണ് പറയുന്നത്
ഇന്നു സ്ത്രീക്ക് അത് അമ്മയില്‍ നിന്നും ഒരു പരിധി വരെ ലഭിക്കുന്നു
പക്ഷെ അവിടെയും സ്ത്രീ എന്നാല്‍ മൂടി വെക്കാ പെടേണ്ട വസ്തു ആണ് എന്നാ അറിവ് തന്നെ അവരെ പുരുഷന്റെ അടിമകള്‍ ആണ് ഇന്നു ചിത്രികരിക്കാന്‍ സഹായിക്കും
ആണ് കുട്ടികള്‍ക്ക് ആണ് എങ്കില്‍ പിതാവില്‍ നിന്നോ മാതാവില്‍ നിന്നോ ലൈംഗീകതയെ കുറിച്ചുള്ള അറിവുകള്‍ കിട്ടുന്നില്ല
എന്നിട്ടോ അവന്‍ ചെന്ന് എത്തുന്നത്‌ തെറ്റായ കാഴ്ച്ചപ്പാടിലും
അഥവാ അറിയാന്‍ ശ്രമിച്ചാല്‍ തന്നെ നിനക്ക് ഇതൊന്നും അറിയാന്‍ പ്രായം ആയിട്ടില്ല എന്ന് പറഞ്ഞു തള്ളി കളയുന്നു
അറിയാന്‍ ഉള്ളത് ചോദിക്കാന്‍ കുട്ടികളും പറയാന്‍ ഉള്ളത് പറയാന്‍ മുതിര്‍ന്നവരും തയ്യാറാകാതെ സെക്സ് മാറ്റി നിര്‍ത്തപെടുന്നു

"സ്ത്രീകള്‍ക്ക് തുല്യസംവരണം നല്ക്കുന്നതിനു മുന്‍പ് നിങ്ങള്‍ ചെയ്യേണ്ടത് പുരുഷന്റെ
കാമകണ്ണുകളില്‍ നിന്നും അവള്‍ക്കു മോചനം നല്‍കുകയാണ് വേണ്ടത്
അതായിരിക്കും നിങ്ങള്‍ സ്ത്രീക്ക് നല്‍ക്കാന്‍ പോകുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം".
Posted by ദിലീപ്‌ നെല്ലുള്ളിക്കാരന്‍ at 1:25 AM 1 comments

Wednesday, December 14, 2011

എന്തിന്നു വേണ്ടിയാണ് ഞാന്‍ ദൈവത്തെയും മതത്തെയും നിഷേധിക്കുന്നത്.(ഭാഗം ഒന്ന് )



പ്രകൃതിക്ക് അതീതമായ ഒരു ശക്തി പ്രകൃതി എങ്ങനെ ആവണം എന്ന് നിയന്ത്രിക്കാന്‍ കഴിവുള്ള ഒരു ശക്തി. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അവതാരങ്ങള്‍
ആയി ഭൂമിയില്‍ പിറവി എടുക്കുന്ന
സര്‍വ്വവ്യാപിയായ ഒരാള്‍ പിതാവോ പുത്രനോ പരിശുദ്ധാത്മാവോ അലഹുവോ പ്രവാചകനോ അവതാരങ്ങളോ മുപ്പത്തിമുക്കോടി ദേവതകാളോ അതാണ് മത ഗ്രന്ഥങ്ങള്‍
കാണിച്ചു തന്ന ദൈവങ്ങള്‍
മതങ്ങള്‍ ചൂണ്ടി കാണിച്ചു തന്ന മീശ പിരിച്ചു സ്വര്‍ഗ്ഗത്തില്‍ ഇരുന്നു പാപ പുണ്യങ്ങള്‍ വേര്‍തിരിരിച്ചു മരണശേഷം നിങ്ങള്ക്ക് നരകവും സ്വര്‍ഗ്ഗവും നല്‍ക്കുന്ന ദൈവത്തെ
ആണല്ലോ ഇന്ന് ഉള്ള എല്ലാ മതങ്ങളും ആരാധിക്കാനും പൂജിക്കാനും ഭയക്കാനും ആവശ്യ പെടുന്നത്
അവയോടുള്ള ഭയവും നിഷേധിച്ചാല്‍ തന്നെ ഈ ജീവിതത്തില്‍ നമ്മള്‍ക്ക് പലതരത്തില്‍ ഉള്ള അപകടവും സംഭവിക്കാം എന്ന് കരുതി
പൂര്‍വികര്‍ പറഞ്ഞു പഠിപ്പിച്ച ദൈവങ്ങളെയും മുക്കിലും മൂലയിലും പൊന്തി വരുന്ന ആള്‍ ദൈവങ്ങളെയും മനുഷ്യന്‍ പൂജിക്കുകയും ആരാധിക്കുകയും ഭയപെടുകയും
ചെയ്യുന്നു. എന്തിനു വേണ്ടി എന്നുള്ള കാര്യം തികച്ചും വ്യക്തം ആണ് എന്ന് മുന്‍പ് പറഞ്ഞല്ലോ .ഇടിയും മിന്നലും, സൂര്യ-ചന്ദ്രഗ്രഹണങ്ങളും, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും,
മഴയും മഴവില്ലും മുതൽ പ്രകൃതിയിലെ സാധാരണവും അസാധാരണവുമായ എല്ലാ പ്രതിഭാസങ്ങൾക്കും പുരാതനമനുഷ്യർക്കു് ഒരൊറ്റ മറുപടി ധാരാളം മതിയായിരുന്നു -
ദൈവശക്തി! ദുഷിപ്പുകളുടെയും തിന്മകളുടെയും ഉത്തരവാദിത്തം ചാർത്തിക്കൊടുക്കാൻ പിശാചു് എന്നൊരു സങ്കൽപം കൂടി രംഗപ്രവേശം ചെയ്തതോടെ ദൈവത്തിന്റെ
പ്രതിനിധികൾ ദൈവത്തേക്കാൾ സർവ്വശക്തരായി. 
ദൈവത്തെ പുകഴ്ത്തുകയും പൂജിക്കുകയും ചെയ്തില്ലെങ്കില്‍ ദൈവ കോപം ഉറപ്പു ആണ് എന്നാണല്ലോ പൂര്‍വികര്‍ പഠിപ്പിച്ചു വെച്ചിരിക്കുന്നത് വിശ്വാസങ്ങളെ തൊണ്ട
തൊടാതെ വിഴുങ്ങാന്‍ വിശ്വാസി ഒരുക്കവും ആണ് അത് കൊണ്ടാന്നലോ ഇവിടെ ഇത്രയും വിശ്വാസികളും അവരുടെ അത്ര തന്നെ ദൈവങ്ങളും  ഉണ്ടായതും.
വിശ്വാസങ്ങള്‍ കൊണ്ട് ഉള്ള ബുദ്ധി മുട്ട് എന്നുള്ളതില്‍ ചെറിയ കാര്യങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം ഇന്ന് കാണുന്ന സമൂഹത്തില്‍ ഒരു സമുദായത്തില്‍ പെട്ട പുരുഷനോ
സ്ത്രീയോ മറ്റൊരു സമുദായത്തില്‍ നിന്നും ഒരാളെ ഇഷ്ട പെടുകയോ വിവാഹം കഴിക്കാന്‍ താല്‍പ്പര്യ പെടുകയോ ചെയ്താല്‍ ആദ്യം എതിര്‍പ്പും ആയി വരുന്നത് അവരുടെ
ദൈവ വിശ്വാസികള്‍ ആയ മാതപിതാക്കള്‍ തന്നെ ആയിരിക്കും അവര്‍ക്ക്‌ പ്രശനം അല്ലെങ്കില്‍ പിന്നെ ബന്ധുക്കള്‍ രംഗംപ്രവേശനം ചെയും പിന്നെ മത മേലാളന്മാരുടെ
കുത്തൊഴുക്ക് ആയിരിക്കും
അവിടെ ഹനിക്ക പെടുന്ന വ്യക്തി സ്വാതന്ത്യ്രം ആണ് അത് നിങ്ങള്‍ പറയുന്ന ഈ മതത്തിന്റെയും ദൈവങ്ങളുടെയും സംഭാവന ആണ്

ഇനി എന്തുകൊണ്ട് മറ്റു സമുദായത്തില്‍ നിന്നും വിവാഹം കഴിക്കാന്‍ പാടില്ല എന്നുളത്തിന് മതം തന്നെ പറയുന്നുണ്ട് കാരണങ്ങള്‍
അവരുടെ മതം മത്രം ആണ് ശരി. അതില്‍ മാത്രമേ സത്യാ വിശ്വാസികള്‍ ഉള്ളൂ മറ്റെല്ലാം കാഫിറുകള്‍ ആണ് സത്യാ നിഷേധികള്‍ പോരെ പൂരം അപ്പൊ ജീവന്‍ പോയല്ലും
അങ്ങനെ ഒന്നിനെ സമ്മതിക്കാന്‍ വാടില്ല വച്ച് പോറുപ്പികരുത്.
ഇനി അതും ശരി ആണ് എങ്കില്‍ ജാതകം വില്ലന്‍ ആയി മുന്നില്‍ വരും
നോക്കണേ പുകിലുകള്
ഞാന്‍ മറ്റു മതത്തില്‍ വിശ്വസിക്കുന്ന കൂട്ടുക്കാരുടെ തോളില്‍ കൈയിട്ടു നടക്കും അവരുടെ ആശയങ്ങളെ തള്ളി പറയില്ല എന്ന് പറയുന്ന വിശ്വാസികള്‍ മറ്റു മതത്തില്‍
വിശ്വസിക്കുന്ന ഭാര്യയുടെ തോളില്‍ കൈയിട്ടു നടക്കും അവളില്‍ എന്റെ തലമുറ ജനിക്കും എന്ന് എന്ത് കൊണ്ടുണ് പറയാന്‍ കഴിയാത്തത്....? മതം ജാതി 
ഇനി ആരാധന ആവശ്യപെടുന്ന ദൈവങ്ങള്‍ ആണ് ഇന്ന് നാം കാണുന്ന എല്ലാ ദൈവങ്ങളും ആരാധിച്ചില്ലെങ്കില്‍ ദൈവം കോപങ്ങള്‍ തുടങ്ങുകയായി രോഗം വരുന്നു
അപകടങ്ങള്‍ ഉണ്ടാകുന്നു മനസമാധാനം കിട്ടുന്നില്ല ഉദ്ടിഷ്ട്ടക്കര്യങ്ങള്‍ നടക്കുന്നില്ല.
വിശ്വാസി തന്നെ ദൈവകോപം ഈ തരത്തില്‍ ഒക്കെ ആണ് ഉണ്ടാകുക എന്നതിന് ഒരു ചാര്‍ത്ത് ഉണ്ടാക്കി വച്ചിട്ടുണ്ട്. തീര്‍ന്നില്ലേ കൂത്ത്‌
മക്കള്‍ ചെയ്യുന്ന പാപതിന്നു മാതാ പിതാക്കളെ ശിക്ഷിക്കുന്ന ദൈവം  
മാതാ പിതാക്കളെ ചെയ്യുന്ന പാപതിന്നു മക്കളെ ശിക്ഷിക്കുന്ന ദൈവം
പൂര്‍വ്വ ജന്മ പാപങ്ങള്‍ ആണ് ഈ ജന്മം ഇങ്ങനെ ആവാന്‍ കാരണം
ഇതിനെല്ലാം പരിഹാരം ദൈവാ ആരാധന മാത്രമേ ഉള്ളൂ എന്ന് അവര്‍ തന്നെ തീര്‍ച്ച ആക്കി വെച്ചിട്ടുണ്ട് . അപ്പൊ പിന്നെ ദൈവത്തിന്നു സ്തുതി പാടാതെ ഒരു രക്ഷയും
ഇല്ല പാടത്തവര്‍ക്ക് ദുരിതങ്ങള്‍ ഒഴിഞ്ഞ നേരം ഉണ്ടാവില്ല .

പുതിയ പുതിയ മതങ്ങള്‍ ഉടലെടുക്കുന്നു B.C.E (before comman Era) ആറാം നൂറ്റാണ്ട് മുതല്‍ കിട്ടിയ ചരിത്രത്തിന്റെ ശരിയായ അറിവുകള്‍ വെച്ച് ബുദ്ധമതം
ഉടലെടുക്കുന്നു പിന്നെ  B.C.E നാലാം നൂറ്റാണ്ടില്‍ വൈഷ്ണവമതം പിന്നെ ഇങ്ങോട്ട് മതങ്ങളുടെയും ദൈവങ്ങളുടെയും പ്രവാഹം തന്നെ സത്യം പുലരാന്‍ അവതരിക്കുന്ന
ദൈവങ്ങള്‍ ഇന്നും നിലക്കാതെ അവതരിച്ചു കൊണ്ടേയിരിക്കുന്നു വിശ്വാസികള്‍ ചൂഷണം ചെയ്യപെട്ടു കൊണ്ട് അവര്‍ക്ക് മുന്നില്‍ സ്വന്തം യുക്തിയുടെ തുണി ഉരിഞ്ഞു
കളഞ്ഞു കൊണ്ട് നഗ്ന്നരായി നില്‍ക്കുന്നു.       
പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനല്ല;വിധിക്കു കീഴടങ്ങാനാണു മതം മനുഷ്യനെ പ്രേരിപ്പിച്ചത്. ഇത് മനുഷ്യന്റെ കര്‍മ്മശേഷിയെയും
അന്വേഷണകൌതുകത്തെയും നിഷ്പ്രഭമാക്കി. സുഖവും സന്തോഷവും പാപമാണെന്ന തോന്നലാണു വിശ്വാസികളെ മനോരോഗികളും പരപീഡനപ്രേമികളുമാക്കുന്നത്.
വിധേയത്വവും മാനസികാടിമത്വവും ശീലിച്ച മഹാഭൂരി‍പക്ഷത്തെ മോക്ഷപ്രതീക്ഷയില്‍ മയക്കിക്കിടത്തി ചൂഷണം ചെയ്യാന്‍ അധികാരവും സമ്പത്തുമുള്ളവര്‍ക്കു
ക്ഷിപ്രസാധ്യമായി.
ഇതൊന്നും പോരാതെ ആരാധന ആവശ്യപെടുന്ന ദൈവങ്ങള്‍ അമ്പലത്തിലും പള്ളിയിലും കുടിയിരിക്കുന്നു അവരെ പ്രീതിപെടുത്തന്‍ പ്രത്യേക പൂജകള്‍ പ്രാര്‍ത്ഥനകള്‍
മെഴുകുതിരി കത്തിക്കല്‍ അവരുടെ വിശുദ്ദ നാളുകള്‍ കൊണ്ടാടല്‍ പള്ളിയിലും അമ്പലത്തിലും ടിക്കെറ്റ് നിരക്കില്‍ പ്രവേശനം പണക്കാരനും പണം ഇല്ലാത്തവനും
ദൈവത്തിന്നു മുന്നില്‍ രണ്ടു നിയമങ്ങള്‍ പണം കൊടുത്താല്‍ നേരിട്ട് ദര്‍ശനം നേടാം അല്ലെങ്കില്‍ വരി നിന്ന് അവശന്‍ ആയി നേടാം രണ്ടു നേടിയത് കൊണ്ട് എന്താണ് ലാഭം
പണം ഉള്ള വിശ്വാസി പറയും ദൈവത്തിന്നു കൊടുക്കാന്‍ ഉള്ളതെല്ലാം കൊടുത്തിട്ടുണ്ട്‌ ആരാധനക്ക് വേണ്ട എല്ലാം പണം ആണല്ലോ മുഖ്യം അതും പ്രത്യക പൂജകള്‍
ഹജിനു പ്രത്യക കര്‍മ്മങ്ങള്‍ പള്ളിക്കും അമ്പലതിന്നും സംഭാവന  അത് കൊണ്ടെല്ലാം ആണ് ഞാന്‍ ഇത്രയും പണക്കാരനും സന്തോഷവാനും ആയി ഇരിക്കന്നത്. പണം
ഇല്ലാത്ത വിശ്വാസിയോടു ചോദിച്ചാല്‍ പറയും അവര്‍ നേടിയതില്‍ ഒരു പുണ്യവും ഇല്ല ഞങ്ങള്‍ കഷ്ടപ്പെട്ട് വരി നിന്ന് കിട്ടിയ ദര്‍ശനത്തില്‍ ആണ് പുണ്യം സ്വന്തം ശരീരത്തെ
നോവിച്ചു കൊണ്ട് നടത്തുന്ന കര്‍മങ്ങള്‍ നാക്കില്‍ ശൂലം തറക്കല്‍, ചയനപ്രദിക്ഷിണം ലിംഗത്തില്‍ ഭാരം കെട്ടി തൂക്കുക ഇതില്‍ എല്ലാം ആണ് പുണ്യം എന്ന് തിക്കിലും
തിരക്കിലും പെട്ട് മരിച്ചാല്‍ തന്നെ അതും പുണ്യം ആയി കരുതും.
 പ്രത്യക രീതിയില്‍ സംസ്കൃതത്തില്‍ മന്ത്രോച്ചാരണം നടത്തി ദൈവത്തെ തിരുത്താന്‍ കഴിയും ഇന്ന രീതിയില്‍ പൂജിച്ചാല്‍ ദൈവം പ്രസാദിക്കും അതിനു ഇത്ര പണ ചെലവ്
ഉണ്ട് ലോഹ തകിടുകളില്‍ മന്ത്രോച്ചാരണം എഴുതി കെട്ടിയാല്‍ പുണ്യം അതിനു ഇത്ര പൈസ 2 രൂപ വിലയുള്ള ചരട് ഊതി കെട്ടിയാല്‍ ഉദ്ദിഷ്ടകാര്യം നടക്കും എത്ര യുക്തി
ശൂന്യം ആയ കഴ്ചാപ്പാടുകള്‍ ആണ് എന്ന് നോക്കൂ ഇതെല്ലം വളര്‍ത്തിയെടുക്കുന്നതില്‍ മതവും ദൈവവും  വഹിച്ച പങ്ക് ചെറുതല്ല മനുഷ്യന്റെ കഴിവ് കേടുകളെ ചൂഷണം
ചെയ്തു അവ വളര്‍ന്നു പന്തലിച്ചു. 
ഒരു ഹിന്ദു ക്ഷേത്രത്തില്‍ മറ്റു സമുദായത്തിലെ ഒരു മുനുഷ്യന്‍ കയറിയാല്‍ അശുദ്ധം ആയി അതിന്റെ പേരില്‍ ലക്ഷങ്ങള്‍ ചിലവാക്കി പൂജകള്‍ ശുദ്ധി കലശം നോക്കണേ
കഷ്ടം ആ പൈസ ഉണ്ടായിരുന്നെങ്കില്‍ ഇവിടുത്തെ അരപട്ടിണി കിടക്കുന്ന ലക്ഷകണക്കിന് ആളുകള്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ കഴിയും എന്ന് ചിന്തിക്കാന്‍
വിശ്വാസി തയാറാവില്ല.
വിശ്വാസങ്ങള്‍ക്ക് വേണ്ടി കേട്ടിയുയര്തുന്ന അമ്പലങ്ങളും പള്ളികളും പണിയാന്‍ വേണ്ടി ചിലവാക്കുന്ന കന്ദ്രീടിന്റെ കാശുമതി ഇവിടെ കാണുന്ന പട്ടിണി പാവങ്ങള്‍ക്ക് ഒരുനേരത്തെ ആഹാരം കൊടുക്കാന്‍ വിശക്കുന്നവന്റെ ദൈവം അന്നം ആണ് വിഗ്രഹാരാധന അല്ല എന്ന് വിവേകാനന്ദന്‍ പറഞ്ഞത് എത്ര ശരി
മനുഷ്യനെ ഇത്രയും അന്ധമായ ചോദ്യ ചെയ്യപെടാന്‍ പാടാത്ത വിധം വിശ്വാസ ചങ്ങലകളില്‍ മനുഷ്യകുലത്തിനെ മുഴുവന്‍ തളചിടുക അനാചാരങ്ങള്‍ വളര്‍ത്തുക ഇത്
മതങ്ങള് ആണ് സൃഷ്ടിച്ചത് അതിനെ എല്ലാം തുടച്ചു നിക്കുക അനാചാരങ്ങളില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കുക
മതത്തിന്റെ പേരില്‍ നടക്കുന്ന ദൈവ ആരാധനയില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കുക.
ഞാന്‍ ചിന്തിക്കുന്നത് പൌരബോധമുള്ള മനുഷ്യര്‍ തെറ്റുകളില്‍നിന്നകന്നു നില്‍ക്കുന്നതും സദ് വ്ര്ത്തികളില്‍ വ്യാപ്ര്തരാകുന്നതും പരലോകശിക്ഷ ഭയന്നിട്ടോ സ്വര്‍ഗ്ഗത്തിലെ
`ഭോഗങ്ങളി`ല്‍ കണ്ണുവച്ചിട്ടോ അല്ല. പരദ്രോഹം തനിക്കു തന്നെ വിനയാകുമെന്നും സ്നേഹവും നന്മയും പങ്കിട്ടുള്ള ജീവിതം കൂടുതല്‍ ആനന്ദപ്രദമാകുമെന്നും
അനുഭവങ്ങളില്‍നിന്നു തന്നെ വിവേചിച്ചറിയാന്‍ മനുഷ്യനു കഴിവുണ്ട്. സ്നേഹം, ദയ ,കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍
വിശ്വാസത്തില്‍നിന്നുണ്ടായതല്ല. മനുഷ്യര്‍ തമ്മില്‍ സ്നേഹത്തോടെ കഴിയാനും മറ്റുളളവന്റെ സ്വാതന്ത്ര്യം ഹനിക്കപെടാതെ കഴിയനും സ്വന്തം ചിന്തകളെ സ്വാതന്ത്ര്യത്തെ
തിരിച്ചറിയാനും മനുഷ്യത്വം മതത്തില്‍ ഊന്നതെ വളര്‍ത്തിയെടുക്കാനും ആണ് ഞാന്‍ ഈ ശ്രമങ്ങള്‍ കൊണ്ടും ഉദേശിക്കുന്നത്
ഇനി ഇതെല്ലം കേള്‍ക്കുമ്പോള്‍ വിശ്വാസി പറയുന്നതു മതവും ഇത് തന്നെ അല്ലെ പഠിപ്പിക്കുന്നത്‌ പിന്നെ എന്തിനാണ് എതിര്‍ക്കുന്നത്
അവിടെ ആണ് മതം നിഷ്കര്‍ഷിച്ച ആരാധനാ എന്നാ ഘടകം വരുന്നത് ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടു വരുന്ന കൂടുതല്‍ ഉള്ള ഹിന്ദുവും ഇസ്ലാമും ക്രിസ്ത്യനും
ഇതില്‍ ഹിന്ദുവില്‍ മാത്രം ആണ് നിര്‍ബന്ധമായും ഉള്ള ആരാധന ഇല്ലാത്തതു മറ്റു രണ്ടു മതങ്ങള്‍ക്കും മത പഠന ക്ലാസുകളും ആരാധാന നിര്‍ബന്ധവും ആണ്
ആരാധാന കൊണ്ട് പുകഴ്ത്തല്‍ കൊണ്ട് എന്തും നേടാം എന്നാ സങ്കല്‍പ്പം വളര്‍ന്നു വന്നിരിക്കുന്നു എന്നതിനു തെളിവാണ് അമ്പലങ്ങളും പള്ളികളും പണത്തിന്നു വേണ്ടി
ദൈവത്തെ വില്ല്ക്കാന്‍ വെച്ചിരിക്കുകയാണ് അവിടെ പുണ്യം വാങ്ങാന്‍ തിരക്ക് കൂട്ടി വിശ്വാസികളും
മാറ്റപെടെണ്ട വിശ്വാസങ്ങളെ മാറ്റുക തന്നെ വേണം തിരുത്താന്‍ പാടില്ല എന്ന് കരുതുന്ന ഒരു തത്വശാസ്ത്രങ്ങളും നിലനില്‍ക്കാന്‍ പാടുള്ളതല്ല. മനുഷ്യന്റെ ഭാവനയില്‍
വിരിഞ്ഞ ദൈവങ്ങളും മതങ്ങളും എല്ലാം തന്നെ തിരുത്താന്‍ കഴിവുള്ളത് മനുഷ്യന് തന്നെ ആണ് അല്ലാതെ ദൈവം നേരിട്ട് അറിയിച്ചു തന്നതായി ഇവിടെ ഒന്നും തന്നെ ഇല്ല
എന്നാ തിരിച്ചറിവ് ആണ് വേണ്ടത് മരണ ഭയം കൊണ്ടോ ശിക്ഷ ഭയന്ന് കൊണ്ട് ഉള്ള വിറയല്‍ കൊണ്ടോ ആവരുത് മനുഷ്യന്‍ ജീവിക്കേണ്ടത് സഹ ജീവികളോടുള്ള
സ്നേഹം കൊണ്ടായിരിക്കണം സമുദായ സ്നേഹം അല്ല. മനുഷ്യത്വം ആണ് വേണ്ടത്

  തുടരും ....
Posted by ദിലീപ്‌ നെല്ലുള്ളിക്കാരന്‍ at 12:21 AM 2 comments

Thursday, November 17, 2011

ആരാണ് ഇവിടെ കുറ്റവാളികള്‍ ..?

അമ്മമാര്‍ പേടിയോടെ ഇരിക്കുന്നു ...
സ്ത്രീകള്‍ രാത്രി ഭയപെടുന്നു ....
സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പേടിക്കുന്നു
പുരുഷന്‍ മാരുടെ നോട്ടത്തെ പോലും ഭയക്കുന്നു
ഒരുമിച്ചൊരു സീറ്റ്ല്‍ ഇരുന്നു പുരുഷനോടൊപ്പം
യാത്ര ചെയാന്‍ ഭയക്കുന്നു
അച്ഛനെ ഭയക്കുന്നു
സഹോദരനെ ഭയക്കുന്നു ..
കാലില്‍ ചരട് കെട്ടിയ പാവയെ പോലെ ഒരു അതിര്
അവള്‍ക്കു മുന്നില്‍ മറഞ്ഞു നില്‍ക്കുന്നു ...

ഇനി അമ്മ അവളെ പറഞ്ഞു പഠിപ്പിക്കുന്നു
പുരുഷന്‍ മാരെ
നോക്കുക പോല്ലും ചെയ്യരുത് ..
അവരുടെ കൂടെ യാത്ര ചെയരുത് ...
ഒരു സീറ്റില്‍ ഇരിക്കരുത്.....
പുരുഷനില്‍ നിന്നും കഴിവതു ഒഴിഞ്ഞു മാറുക ...
അവരോടു സംസാരിക്കുക പോല്ലും അരുത് ..
ലൈംഗീകത പാപം ആണ്..
ഇരുട്ടുന്നതിനു മുന്നേ വീട്ടില്‍ എത്തണം..
ആണ്‍ സുഹൃത്തുക്കള്‍ ഇനി വേണ്ട ..

ഇനി പുരുഷന്‍
സ്ത്രീയുടെ വസ്ത്രം ഒന്ന് സ്ഥാനം തെറ്റിയത് കണ്ടാല്‍
പുരുഷനില്‍ കാമം ഉയരുന്നു ..
ബസില്‍ ഒരേ യാത്രയില്‍ അവളെ ഒന്ന് തോണ്ടിയും
തൊട്ടും നിര്‍വൃതി അടയുന്നു ...
ഒറ്റയ്ക്ക് കിട്ടിയാല്‍ അവന്റെ ഉള്ളിലെ
ലൈംഗീക ആസക്തി ഉള്ള മൃഗം സ്ത്രീയില്‍
ആക്രമണം നടത്തുന്നു ...

ഇനി പ്രധാനം കുട്ടികള്‍
കൌമാരം എത്തുന്നതോടെ അവനില്‍
ലൈംഗീകത എത്തുന്നു ...
പക്ഷെ അവനെ പഠിപ്പിച്ചിരിക്കുന്നത്
അത് പാപം ആണ് എന്ന്
അറിവുകളെ മൂടി വെച്ച് മുതിര്‍ന്നവര്‍
കാട്ടുന്ന സദാചാരത്തില്‍ നിന്നും
അവന്‍ വിറ കൊള്ളുന്നു...
കിട്ടാത്ത കനിയെ കുറിച്ചറിയാന്‍
എതിര്‍ ലൈംഗീകതയെ കുറിച്ച് അറിയാന്‍
അവന്‍ ഒളിച്ചും പാത്തും പതുങ്ങി
ശ്രമങ്ങള്‍ തുടരുന്നു
മാധ്യമങ്ങളും ..
മൊബൈലും അവനെ ലൈംഗികതയെ
കുറിച്ചുള്ള തെറ്റായ അറിവിലേക്ക് നയിക്കുന്നു
അകലം പാലിക്കുന്നതിന്നെ ഭോഗിക്കാന്‍
അവനില്‍ തെറ്റായ അറിവുകള്‍ കൂട്ട് കിടക്കുന്നു.
അവന്‍ തെറ്റിലേക്ക് നയിക്കപെടുന്നു

ഇനി സമൂഹം
മക്കളെ ശരിയായ അറിവ് നല്‍കി വളര്‍ത്താത്തത്തില്‍
ഒരു വിഷമവും അവര്‍ക്കില്ല
അവര്‍ക്ക് ഈ കപട സദാചാരം തന്നെ ആണ് വലുത്
പീഡനത്തില്‍ തെറ്റുക്കാരനെ വധിക്കാന്‍ വിധിക്കുന്നു
അവനെ കൊന്നതോടെ താങ്കളുടെ കടമ കഴിഞ്ഞു
ഇനി ഒരുത്തന്‍ തെറ്റ് ചെയ്താല്‍ അവനെയും കൊല്ലാം
എന്ന് കരുതി വീണ്ടും സാധരണ ഗതിയിലേക്ക് തന്നെ മടങ്ങുന്നു
വീണ്ടും മക്കളെ പഠിപ്പിക്കുന്നു
ലൈംഗീകത ഒളിച്ചു വെക്കേണ്ടത് ആണ്
നിനക്ക് അത് അറിയാന്‍ പ്രായം ആയിട്ടില്ല
നീ അതൊന്നും കാണാന്‍ പാടില്ല ..
നീ ഞങ്ങള്‍ പറയുന്നത് അനുസരിച്ചാല്‍ മതി ...

ആരാണ് ഇവിടെ കുറ്റവാളികള്‍ ..?
കുട്ടികളോ, സ്ത്രീകളോ, പുരുഷന്മാരോ,
അതോ നമ്മുടെ കപട സദാചാരത്തിന്റെ വികലമായ
കാഴ്ചപ്പാടുകളോ...?
Posted by ദിലീപ്‌ നെല്ലുള്ളിക്കാരന്‍ at 11:37 AM 0 comments

സാമൂഹ്യജീവിതത്തിലെ ‘മാന്യത’യും കുടുംബജീവിതത്തിന്റെ ‘ഭദ്രത’യും തകരുമെന്നും പറഞ്ഞുള്ള മലയാളിയുടെ കപട സദാചാരം


**************************************************************

ഡല്‍ഹിയില്‍ താമസമാക്കിയ മലയാളിയ എന്റെ ഒരു പെണ്‍ സുഹൃത്ത്‌ ഇന്നു പറയുകയുണ്ടായി നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ പാലക്കാട് മുതല്‍ തിരുവന്തപുരം പുരം വരെ ഉള്ള യാത്ര
അത് വരെ ഇല്ലാത്ത ഒരു ഭയം മനസ്സില്‍ കടന്നു കൂടുന്നു എന്ന്
എന്തായിരിക്കാം ആ കുട്ടിയെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കാന്‍ പ്രേരിപ്പിച്ച ഘടകം ..?
നാട്ടില്‍ അവള്‍ കിളിമാനൂര്‍ ആണ് എന്ന് അവള്‍ പറഞ്ഞു
എന്നാല്‍ നാട്ടില്‍ വരുമ്പോള്‍ ഞാനൊരിക്കല്‍ അവിടെ വരാം തമ്മില്‍ ഒന്ന് കാണലോ എന്ന് ഞാനും
അയ്യോ..!! കിള്ളിമാനൂര്‍ വരല്ലേ അവിടുത്തുക്കാര്‍ മറ്റു പലതും ആവും പറഞ്ഞു പരത്തുക ചീത്തയും കേള്‍ക്കും
ഡല്‍ഹിയിലെ വീടില്ലേക്ക് വന്നോള്ളൂ ഇവിടെ സുഹൃത്ത്‌ ആണ് എന്ന് പറഞ്ഞാല്‍ മനസ്സില്‍ ആക്കാന്‍ കഴിയും എന്നാ അവളുടെ മറുപടിയില്‍ നമ്മുടെ കേരള സമൂഹത്തിലെ എല്ലാ കപടതകൊണ്ട് അവള്‍ക്കു മുന്നില്‍ എന്നെ തലതഴ്ത്തിയവാന്‍ ആക്കി.
ഇവിടെ ഒരു ആണും പെണ്ണും ഒരുമിചോന്നു യാത്ര ചെയ്താല്‍ പൊട്ടി വീഴും കേരള സദാചാരം എന്ന് ചെറുപ്പം മുതല്ലേ
കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നു സെക്സ് ഒരു മനുഷ്യന്റെ ജീവിതത്തിലെ
പ്രധാന ഘടകം ആണ് എങ്കിലും ഒരു കുട്ടിക്ക് അതിനെ കുറിച്ച് ശരിയായ അറിവ് നല്‍കുന്നതിനോ അവനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സില്‍ ആക്കുന്നതിന്നോ നമ്മുടെ സമൂഹം തയ്യാറാവുന്നില്ല.
സെക്സ് അവനു വിലക്കപെട്ട കനി ആയി തന്നെ പൊത്തി പൊത്തി വെയ്ക്കുന്നു
എന്നിട്ടോ ചാനലുകളില്‍ കൂടിയും മൊബൈലില്‍ കൂടിയും പരക്കുന്ന ലൈംഗിക വ്യകൃതങ്ങള്‍ അവന്‍ ഒളിച്ചും പാത്തും കാണുകയോ
തെറ്റായ അറിവുകള്‍ നേടുകയും ചെയുന്നു.
ഇത്രയും ഉണ്ടായിട്ടും സമൂഹം അതിന്റെ കപട സദാചാരബോധം മാറ്റാന്‍ തയ്യാറാകുന്നും ഇല്ല.
എന്നിട്ട് പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ സമയം മാത്രം അതിനെതിരെ പ്രതികരിക്കുന്നു . ഗോവിന്ദ ചാമി മാരെ സൃഷ്ടിക്കുന്നത് ഈ സമൂഹം തന്നെ ആണ് എന്ന് മറന്നു കൊണ്ട്

എന്താണ് ലൈംഗീക സദാചാരത ..?
കുട്ടികളില്‍ ശരിയായ ലൈംഗീക ബോധം വളര്‍ത്തിയെടുക്കുന്നതില്‍ മലയാളി പരചിതാനോ ..?
Posted by ദിലീപ്‌ നെല്ലുള്ളിക്കാരന്‍ at 11:37 AM 0 comments

Friday, November 11, 2011

സന്തോഷും മലയാള സിനിമയും



മലയാള സിനിമ അയാളെ നോക്കി എങ്ങനെ അസൂയ പെടുന്നു എന്നാണ് പറയുന്നത്
മഹത്തായ ഒരു സിനിമ നിര്‍മിച്ചു തങ്ങള്‍ക്കു അത് പോലെ
ഒരു സിനിമ എടുക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് വച്ചോ.........?

അതോ ഇങ്ങനെ ആണ് സിനിമ എടുക്കേണ്ടത് എന്ന് സന്തോഷ്‌ അവരെ പഠിപ്പിച്ചു എന്ന് വച്ചോ ....?

ഇതില്‍ നിന്നും പ്രജോദനം ഉള്‍ക്കൊണ്ട്‌ നമ്മുടെ നിര്‍മാതാക്കളും സംവിധായകരും നാളെ മുതല്‍ സന്തോഷിന്റെ ശിഷ്യരായി
ഇതു പോലെ സിനിമ എടുക്കണം എന്ന് വച്ചോ ....?
കുറെ നാള്‍ ആയി ക്ഷമിക്കുന്നു
ആ മാന്യന്‍ നല്ലൊരു ബിസ്സ്ന്സ് മാന്‍ ആയിരിക്കാം
ഇവിടുത്തെ ബുദ്ധിമാന്‍ മാരുടെ കൂവലുകള്‍
ഏറ്റു വാങ്ങി പണക്കാരന്‍ ആകുന്നു.
അയാള്‍ സിനിമാക്കാരെ അല്ലെ നിങ്ങളെ തന്നെ ആണ്
പരിഹസിച്ചു ചിരിക്കുന്നത്
നിങ്ങള്‍ അത് കാണുന്നില്ല എന്ന് മാത്രം
എന്നിട്ട് ഇത്തരം ചവരുകള്‍ക്ക് നിങ്ങളാല്‍ കഴിയുന്ന പബ്ലിസിറ്റി
കൊടുക്കുകയും ചെയുന്നു .
മലയാളത്തില്‍ ഒരു നല്ല സിനിമ ഇറങ്ങിയാല്‍ കാണാന്‍ ഒരാളെയും കിട്ടില്ല
ഇത്തരം ചവറു ഇറങ്ങിയാല്‍ അതിന്റെ മുന്നില്‍ ചൂട്ടു കത്തിച്ചു നടക്കുകയും ചെയ്യും . എന്നിട്ട് മലയാള സിനിമ പ്രതിസന്ധി എന്നൊക്കെ
വീരാവാദം പറയും
നിക്ക് പണ്ടിറ്റിനോട് ഒരു പുച്ഛവും ഇല്ല
എല്ലാത്തരം കോപ്രയങ്ങലോടും ഇതേ നിലപാട് തന്നെ ആണ്
പുച്ഛം അല്ല സഹതാപം
ഒരു ചവറു കോപ്രായത്തിനു കിട്ടെണ്ടത്തില്‍ അധികം പബ്ലിസിറ്റി അയാള്‍ക്ക് കിട്ടി കഴിഞ്ഞു
നിങ്ങള്‍ വീണ്ടും വീണ്ടും അതിന്നു പിന്നാലെ പാഞ്ഞു കൊണ്ട് തന്നെ ഇരിക്കുന്നു അത്
എന്തിന്നു വേണ്ടി ആണ് എന്ന് മനസ്സില്‍ ആവുന്നില്ല.
പരിഹസിച്ചു ചിരിക്കാന്‍ മാത്രം മലയാള സിനിമാലോകം
എത്തിയിരിക്കുന്നു എന്ന് കളിയാക്കുന്നവര്‍ തന്നെ ആണ്
അതിന്നുള്ള കാരണക്കാരും
ഇവിടെ നല്ല സിനിമകള്‍ ഇറങ്ങിയാല്‍ കാണാന്‍ ഒരുത്തനെയും
കിട്ടുന്നില്ല അവര്‍ക്ക് വേണ്ടത് സ്റ്റാറുകളുടെ സിനിമയാണ്
അത് എത്രമോശം ആയാലും ഇടിച്ചു കയറി കാണും
മറ്റൊരു നടനെ താഴ്ത്തി കെട്ടാന്‍ അയാളുടെ സിനിമക്ക് ടിക്കറ്റ്‌ എടുത്തു
കൂവും അത് എത്ര നല്ല സിനിമ ആണെങ്കില്‍ പോല്ലും




ഇനി സന്തോഷ്‌ മലയാള സിനിമയെ മാറ്റി മറിച്ച മഹന്‍ ആണ്
മലയാള സിനിമയിലെ സത്യജിത് റേ ആണ് എന്ന് കരുതുന്നവരോട്
മലയാള സിനിമയിലെ സൂപ്പര്‍ ഹിറോകള്‍ ഇപ്പോള്‍ സമ്മാനിക്കുന്ന
ചവരുകളെക്കള്‍ എന്ത് കൂടുതല്‍ ചവറു ആണ്
കൃഷ്ണനും രാധയും നല്‍കുന്നത് .
ആവിഷ്കാര സ്വാതന്ത്ര്യം ഈ നാട്ടിലെ ഓരോ പൌരനും ഉള്ളതാണ്
അത് കൊണ്ട് ഇങ്ങനെ ഒരു സിനിമ നിര്‍മിക്കരുത് എന്ന്
നമ്മുക്ക് അയാളോട് ആവ്ശ്യപെടാന്‍ കഴിയില്ല അതിനാല്‍ അയാള്‍ സിനിമ നിര്‍മ്മിക്കട്ടെ പക്ഷെ
ആ സിനിമ കണ്ട എത്ര പേര്‍ക്ക് കഴിഞ്ഞു അത് ചവറ്റു കുട്ടയിലേക്ക് പോകേണ്ടാതല്ല എന്ന് പറയാന്‍
തീര്‍ച്ചയായും ആ സിനിമയുടെ സ്ഥാനം ചവറ്റു കുട്ടാ തന്ന ആണ്
എഡിറ്റിംഗ് ല്ലോ അവതരണ മികവിലോ കഥയിലോ
നടനവൈഭവതില്ലോ ഒന്നും തന്നെ മികവ് അവകാശ പെടനില്ലാത്ത
ഒരു സിനിമ (അങ്ങനെ പറയംമോ എന്ന് അറിയില്ല ചില്ലപ്പോള്‍ അത് കൂടി പോകും ) എന്തിന്റെ പേരില്‍ ആണ് നിങ്ങളുടെ പ്രശംസക്ക് പാത്രം ആകുന്നതു.
ഒരു കാര്യം ഇത്രയൊക്കെ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും
വാക്ക് കൊണ്ട് കോഴിമുട്ട പോരിക്കാതെ
നിങ്ങള്‍ ഇതൊന്നു ചെയ്തു കാണിക്കൂ എന്ന് പറയുന്നതില്ലേ
ചങ്കൂറ്റം സമതിക്കണം

ഇനി എന്താണ് അയാള്‍ ചെയ്തു കാണിക്കാന്‍ പറയുന്നത്
ഇത്തരം സിനിമകള്‍ നിങ്ങള്‍ നിര്‍മ്മിക്കുക
എന്നിട്ട് പ്രേഷകര്‍ക്ക് മുന്നില്‍ എറിഞ്ഞു കൊടുക്കുക
സിനിമാ തിയറ്ററുകള്‍ പൂര പാട്ട് പാടാന്‍ എങ്കിലും ആളുകള്‍ നിറയട്ടെ
എന്ന് ആണോ
മലയാള സിനിമ ലോകത്ത് നിലവാരം കുറഞ്ഞ ധാരാളം സിനിമകള്‍
ഇപ്പോഴും ഉണ്ടാകുന്നുണ്ട് എന്നത് നമ്മള്‍ എല്ലാം കണ്ടു കൊണ്ടിരിക്കുന്നത് ആണ് .... അത് പോലെ നല്ല നിലവാര മുള്ള സിനിമകളും ഇവിടെ ഉണ്ടാകുനുണ്ട് അത് നമ്മള്‍ കാണാതെ പോകരുത്

നിലവാര തകര്‍ച്ചയെ നേരിടാന്‍ ഒരു ചവറു നിര്‍മ്മിക്കുക
എന്നിട്ട് വെല്ലുവിളി നടത്തുക ഇങ്ങനെ
നാളെ

 മലയാള സിനിമ v/s സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് ആകും എന്ന്

കുറച്ചു ചവറുകളെ എടുത്തു കളയാന്‍ ഒരു മുനിസിപ്പാലിറ്റി യിലെ മുഴുവന്‍ ചവറുകളും എടുത്തു തലയില്‍ വക്കുകയല്ലേ
സന്തോഷ്‌ പണ്ഡിറ്റ്‌ന്റെ ആരാധകര്‍ ആണ് എന്ന് പറയുന്നവര്‍ ചെയ്യുന്നത് 
സന്തോഷിനെ കരി വാരി തെക്കുകയല്ല എന്റെ ലക്‌ഷ്യം
മലയാള സിനിമ ലോകം അത് ചെയുന്നതിന്നു
കാരണം കൃഷ്ണനും രാധയും ചവറാണ് എന്ന് പറഞ്ഞു മനസ്സില്‍ ആക്കാന്‍
ഒരുപാട് ശ്രമിച്ചിട്ടും

സന്തോഷ്‌ പണ്ഡിറ്റ്‌ മാത്രം അത് മനസ്സില്‍ ആക്കുന്നില്ല എന്ന് അറിയുന്നതിലെ പ്രതിഷേധം ആണ്
Posted by ദിലീപ്‌ നെല്ലുള്ളിക്കാരന്‍ at 7:47 AM 0 comments

Thursday, August 18, 2011

ചില സംശയങ്ങള്‍ , ചില ചിന്താശകലങ്ങള്‍


1  ദൈവങ്ങള്‍ ആരാധന ആവശ്യപെടുന്നുണ്ടോ .....?
2 ദൈവം ആരുടെ എങ്കിലും തറവാട്ട്‌ വകയാന്നോ പൈസ കൊടുത്തു കാണാന്‍
3 തന്നെ കാണാന്‍ വരുന്നവരെ മാത്രമേ ദൈവം സംരക്ഷിക്കുകയുള്ളൂ..
4 മനസ്സില്‍ ഉള്ള ദൈവങ്ങള്‍ക്ക് എന്തിനാണ് ഒരു മീടിയെട്ടെര്‍
5 വിഗ്രഹരധാകരെ നിങ്ങള്‍ കാണുന്നദൈവം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി
എന്ത് പുണ്യം ആണ് നിങ്ങള്‍ക്ക്‌ നല്‍കുന്നത്. എന്താണ് ഈ "പുണ്യം "
7 ദേവാലയങ്ങളില്‍ ആണോ ദൈവം ഇരിക്കുന്നത്
8 ജാതിയുടെയും മതത്തിന്റെയും പേരില്‍മനുഷ്യനെ വേര്‍തിരിക്കാന്‍ ആണോ നിങ്ങളെ ക്ഷേത്രങ്ങള്‍പഠിപ്പിക്കുന്നത്‌
9 പേരിനോട് കൂടെ ജാതി ചേര്‍ത്ത് പറയുന്നത്മറ്റുള്ളവരില്‍ നിന്നും കൂടുതല്‍ ആയിതാങ്കള്‍ക്ക്
എന്തെങ്കിലും ഉണ്ടോ എന്ന് കാണിക്കാന്‍ ആണോ


ജാതിയോ മതമോ
എനിക്ക് ഇല്ല
അവ ഉണ്ടാക്കിയ ദൈവങ്ങളോട്
എനിക്ക് പുച്ഛം ആണ് .......
ആരാധന ആവശ്യപെടുന്ന ദൈവങ്ങള്‍
നാടിന്റെ പുരോഗതി തടഞ്ഞു നിര്‍ത്തും
ആള്‍ ദൈവങ്ങള്‍ അവതാരം കൊള്ളും.
ജാതിയും മതവും ആണ് ദൈവങ്ങളെ സൃഷ്ടിച്ചത്
അവ മനുഷ്യനെ വേര്‍തിരിക്കാന്‍
ആര്യ വര്‍ഗ്ഗങ്ങളുടെ സംഭാവനയും
ജാതിയും മതവും പണം 
"ഉള്ളവനും ഇല്ലാത്തവനും" തമ്മില്‍
വേര്‍തിരിക്കാന്‍ കണ്ടെത്തിയ ഏറ്റവും നീചമായ മാര്‍ഗ്ഗം ആണ്
ജാതിയും മതങ്ങളും തന്നെ ആണ്
ദൈവങ്ങളെ ആരാധനാലയങ്ങളില്‍
എത്തിച്ചത്
പിന്നിട് വന്ന തലമുറ ദൈവ ഭയം കൊണ്ടും
അമിതമായ വിശ്വാസം കൊണ്ടും അവയെ പിന്തുടരുന്നു.....

ഇനി മോറ്റൊന്നു ഞാന്‍ ഹിന്ദു കുടുംബത്തില്‍ ആണ് ജനിച്ചത്‌
എന്നാല്‍ ഞാന്‍ ഒരു മത വിശ്വസിയോ ഈശ്വര വിശ്വസിയോ അല്ല
താങ്കള്‍ ഈ പറയുന്ന ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനക്ക് വേണ്ടി പോകരുമില്ല
ഇനി പോകരുള്ളവരോട് ഞാനും നിങ്ങളും
തമ്മില്‍ ഉള്ള വ്യത്യാസം എന്ത്
അവിടെ പോയി എന്ത് പുണ്യം ആണ് നേടിയത്
അത് കൊണ്ട് എന്ത് പ്രയോജനം ആണ് ഉള്ളത്

ഞാന്‍ അറിവില്‍ എത്തിയത് മുതല്‍
മതത്തെയും ജാതിയും  എതിര്‍ക്കുന്നു
എന്റെ പരമ്പര ഇനി ജാതിപേര്
ചേര്‍ത്ത് അറിയപെടില്ല
മതവും ജാതിയും ഇല്ലാത്ത മനുഷ്യരായി അവര്‍ വളരും
താങ്കള്‍ക്ക് ഇതു പറയാന്‍ ചങ്കൂറ്റം ഉണ്ടെങ്കില്‍
ഈ നിലപാട് എല്ലാവരും ഉള്കൊണ്ടിട്ടു ഉണ്ടെങ്കില്‍
വരും തലമുറകള്‍ ജാതിയില്‍ നിന്നും മതത്തില്‍
നിന്നും അന്യരായി മനുഷ്യന്‍ മാത്രമായി വളരും

കുറെയൊക്കെ ഇതൊക്കെ ഉടലെടുത്തതിന് ഒരു കാരണമായി തോന്നുന്നത് ഒരേ തരത്തിലുള്ള മനുഷ്യന്റെ ജീവിതം മടുപ്പുള്ളതായിരിക്കും എന്നതുകൊണ്ടാവാം .... അതില്‍ നിന്നൊക്കെ താല്‍ക്കാലികമായി ഒരു രക്ഷ കിട്ടാന്‍ മനുഷ്യന്‍ തന്നെ ഒരു രൂപവും കൊടുത്ത് രംഗത്തിറക്കി . വര്‍ഷാവര്‍ഷങ്ങളില്‍ ആഘോഷങ്ങളും. ഉത്സവങ്ങളും എല്ലാമായി അങ്ങിനെ.... വിഷു ഒരു കാര്‍ഷികോല്‍സവം അല്ലെ . വിളകള്‍ കൊയ്യുന്ന സമയം ... ഓണമോ? കര്‍ക്കിടകത്തിന്റെ മടുപ്പില്‍ നിന്നൊരു രക്ഷ നേടല്‍....... പക്ഷെ ഇതൊക്കെ നേരിട്ട് പറഞ്ഞാല്‍ അവന്‍ വിശ്വസിക്കില്ല..... അതിനൊരു ദൈവിക പരിവേഷം ആവശ്യമാണ്‌.... ഏതൊരു പ്രതിഷ്ടക്ക് പിന്നിലും വിയര്‍പ്പിന്റെ കഥകള്‍ ഉണ്ടാകും.....
എല്ലാം സത്യം തന്നെ
മടുപ്പില്‍ നിന്ന് രക്ഷ നേടാന്‍.....
അതിനു ചാര്‍ത്തുന്ന പരിവേഷങ്ങള്‍
അത് അമിതം ആകുന്നിടത് ആണ്
പ്രതികരിക്കേണ്ടതുണ്ട്

മതത്തിന്റെയും ജാതിയുടെയും
പേരിലെ വേര്‍തിരിവുകള്‍ ,
കലഹങ്ങള്‍ , കൊലപാതകങ്ങള്‍...
പണം കൊടുത്തു നേടാവുന്ന പുണ്യങ്ങള്‍......

(ഫേസ്ബുക്കില്‍ ഞാന്‍ നടത്തിയ ചര്‍ച്ചയിലെ ചില ഭാഗങ്ങള്‍)
Posted by ദിലീപ്‌ നെല്ലുള്ളിക്കാരന്‍ at 10:10 PM 0 comments

Friday, August 12, 2011

ഒരു അന്ധവിശ്വാസി ആകാന്‍


എങ്ങനെ നിങ്ങള്ക്ക് തികഞ്ഞ
ഒരു അന്ധവിശ്വാസി ആകാന്‍ ഒരു രൂപരേഖ (നിങ്ങള്‍ കേരളത്തില്‍ ആണ് ജനിച്ചത്‌ എങ്കില്‍ അത്യുത്തമം )

ആദ്യമായി തന്നെ ഇവിടെ കാണുന്ന ചവറുകള്‍
ആയ മതത്തിലോ ജാതിയിലോ കടുത്ത ആരാധന പുലര്‍ത്താന്‍ തുടങ്ങുക

ദൈവം ആണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന് നാഴികക്ക് നാല്പതു വട്ടം
പുലമ്പിക്കൊണ്ടിരിക്കുക

അവസരം കിട്ടുമ്പോള്‍ എല്ലാ മതഗ്രന്ഥങ്ങള്‍ തുറന്നു വെച്ച്
അതിലെ കഥാപാത്രങ്ങളെ ദൈവം എന്ന് കരുതി "കോള്‍മയിര്‍" കൊള്ളുക

മറ്റു മതങ്ങളെ എതിര്‍ത്ത് കൊണ്ട് സംസാരിക്കുക
മറ്റു മതസ്ഥരെ കണ്ടാല്‍ പുച്ഛം കാണിക്കുക

അത് കാണിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പശു ചാണകം ഇടുന്ന സമയം അതിന്റെ
മുഖം നിരിഷിച്ചു പഠിക്കുക

യുക്തി എന്നാ വാക്ക് കേട്ടാല്‍ കാര്‍ക്കിച്ചു തുപ്പുക
നിങ്ങള്ക്ക് ഇല്ലാത്ത ഒന്നിനെയും വില വെക്കരുത്

പിന്നെ ഏതെങ്കിലും ഒരു ജോല്‍സ്യനെ കൂട്ട് പിടിക്കുക
മൂത്രം ഒഴിക്കാന്‍ വരെ അയാളെ വിളിച്ചു കവിടി നിരത്തി നല്ല നേരം
നോക്കുക

പിന്നെ ജോല്‍സ്യരെ കുറിച്ച് പുകഴിത്തി കവിത എഴുതാന്‍ കഴിയും എനികില്‍
വളരെ നല്ലത്

ദൈവശാപങ്ങളെ കുറിച്ചുള്ള കഥകള്‍ സമൂഹത്തില്‍ പറഞ്ഞു പരത്തുക

യുക്തി വാദികള്‍ക്ക് മുന്നില്‍ മുട്ട് കുത്തെണ്ടി വന്നാല്‍ വിശ്വാസത്തിനു വേണ്ടി
ജീവന്‍ കളയാനും തയാറാണ് എന്ന് പറയുക

യുക്തിയില്‍ വിശ്വസമുള്ളവരെ കണ്ടാല്‍ ഞങ്ങളും പണ്ട് ഇതു പോല്ലേ ആയിരുന്നു
എന്ന് പറഞ്ഞു പൊട്ടിച്ചിരിക്കുക

ഉത്തരം അറിയാത്ത ചോദ്യങ്ങളെ മറുചോദ്യം ചോദിച്ചു വിരട്ടാന്‍ ശ്രമിക്കുക

തുണി ഉടുക്കതവരെ ആത്മീയ ഗുരുക്കന്‍മാര്‍ എന്ത് ചെയ്താലും കുഴപ്പമില്ല
അവര്‍ ദിഗംബര്‍ ആണ് എന്ന് പറയുക

മൊത്തത്തില്‍ ഭക്തിയുടെ ചെളിയില്‍ കിടന്നു ഉരുണ്ടു
മറ്റുള്ളവര്‍ക്ക് മുന്നില്‍ ചിരിച്ചു കൊണ്ട് ഇരിക്കുക

തങ്ങളാണ് സ്വര്‍ഗത്തിലേക്ക് പോവുക എന്ന് നിര്‍വൃതി അടയുക
ജോത്സ്യംശാസ്ത്രം ആണ് എന്ന് പറഞ്ഞു പൊട്ടക്കിണറ്റിലെ തവളയെ പോലെ
ഇരിക്കുക

ഈ വരികള്‍ ഇനി അന്ധവിശ്വാസി ആകാന്‍ പോകുന്നവര്‍ക്ക് വേണ്ടിയാണു
ഇതിനു മുന്‍പേ ഇതില്‍ അംഗം ആയവര്‍ പുതിയതായി ചേരുന്നവരെ
അത്ഭുതകഥകള്‍ പറഞ്ഞു കൂടുതല്‍ മണ്ടന്‍ മാര്‍ ആക്കുക.
ഇതൊന്നും ജീവിതം അല്ല സ്വര്‍ഗതില്ലേ സുഖസൌകര്യങ്ങള്‍ പറഞു നിര്‍വൃതി അടയുക

നന്മകള്‍ നേരുന്നു ......................
Posted by ദിലീപ്‌ നെല്ലുള്ളിക്കാരന്‍ at 10:54 AM 0 comments
« Older Posts
Subscribe to: Posts (Atom)

Pages

  • Home

About Me

My Photo
ദിലീപ്‌ നെല്ലുള്ളിക്കാരന്‍
Thrissur,Chelakkara, Kerala, India
ഞാന്‍ ദിലീപ്‌ നെല്ലുള്ളിക്കാരന്‍ തൃശ്ശൂരിലെ ചേലക്കര എന്നാ ഗ്രാമത്തില്‍ നെല്ലുള്ളിയില്‍ ബാലകൃഷ്ണന്‍റെയും സുമതിയുടെയും മകനായി ജനിച്ചു. ഇപ്പോള്‍ ഹൈദ്രാബാദില്‍ ഗ്രാഫിക് ഡിസൈനര്‍ ആയി ജോലി ചെയ്തു വരുന്നു. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ കവിതകള്‍ എഴുതി സാന്നിധ്യം രേഖപ്പെടുത്തിയ വ്യക്തി. "അക്ഷരത്തെറ്റുകള്‍ ആത്മകഥ പറയുന്നു" പേരില്‍ ബ്ലോഗില്‍ കവിതകള്‍ എഴുതുന്നു വിലാസം : ദിലീപ്‌ നെല്ലുള്ളിക്കാരന്‍ നെല്ലുള്ളിയില്‍ (വീട്) ചേലക്കര , തൃശൂര്‍ പിന്‍ : 680586
View my complete profile

Blog Archive

  • ▼  2012 (1)
    • ▼  January (1)
      • കാമം എങ്ങനെ തെറ്റാവുന്നു അശ്ലീലം ആയി ഒതുക്കി വെക്ക...
  • ►  2011 (11)
    • ►  December (1)
    • ►  November (3)
    • ►  August (3)
    • ►  July (4)

Followers

അക്ഷരത്തെറ്റുകള്‍ ആത്മകഥ പറയുന്നു

Loading...

Feedjit

 
Copyright © ശംഖുപുഷ്പങ്ങള്‍. All rights reserved.
Blogger templates created by Templates Block
best web hosting | studio press themes | Blogspot Template