എന്റെ അക്ഷരങ്ങള്‍
നിന്നെ കുറിച്ചെഴുതാന്‍
വാക്കുകളെ തിരയുകയാണിന്നു
കൂടിചേരനകാതെ
തട്ടി തടഞ്ഞു വേര്‍പ്പെട്ടു
മുട്ടുപോട്ടി ചോരയോലിപിച്ചിരുന്നവ
എന്റെ വാക്കുകള്‍
നിന്റെ കാലിനടിയില്‍പ്പെട്ട്
പിടഞ്ഞു മരിക്കുന്നതിന്നു
വേദനയോടെ കണ്ടു നിന്നുഞാന്‍
എന്റെ സ്വരങ്ങള്‍
നിന്നെ കുറിച്ചുപാടാന്‍
ഈണം തേടുകയാണിന്നു
നിനക്കായ് മീട്ടാന്‍
വീണ തന്ത്രികളില്‍
ഒരു രാഗവും വിരിയില്ല
ഹൃദയ വീണയുടെ
ഓരോ തന്ത്രിയും
വലിച്ചു പൊട്ടിച്ചാണ്
നീ തിരികെ നടന്നത്....
വിരഹവും വേദനയും
ആത്മകഥയും പറയുന്നില്ല
ഇനിയെന്റെ ആത്മാവിനെയും
തിരികെയെടുക്കുക
എന്റെ അക്ഷരങ്ങളെ
കൊന്നുകളഞ്ഞേക്കുക...
Friday, July 15, 2011
Monday, July 4, 2011
" മനുഷ്യന് മെലെ അല്ല ഒരു ദൈവങ്ങളും " (2)
സ്വന്തം ഇഷ്ടങ്ങള്‍ നടത്തി തരാന്‍ ദൈവങ്ങള്‍ക്ക്
വഴിപാട് നല്‍കിയും ..... രാജവംശം നികുതി പിരിച്ചു ചേര്‍ത്ത് വച്ചതാണ് ഇപ്പോള്‍ കണക്കെടുത്ത സ്വത്തുക്കള്‍ പാവങ്ങളുടെ വിയര്‍പ്പ് ചോരയുമാണ് അത് അലാതെ രാജവംശം പാടത്ത് കിളച്ചതിന്നു കിട്ടിയ കൂലി ഒന്ന് മല്ല അത് ... അപ്പോള്‍ ഇതെല്ലാം കൈവശം വക്കാന്‍ ദൈവത്തിനു എന്ത് അധികാരം.....
ഇതെല്ലാം എടുത്തു രാജ്യത്തെ പട്ടിണി മാറ്റാന പറയുന്നത് അല്ലാതെ വീതം വച്ച് കള്ള് കൂടിക്കാണും സ്വര്‍ഗീയ ജീവിതം കെട്ടി പടുക്കാനുമല്ല.... സര്‍ക്കാര്‍ പരിശകളോട് പറയുന്നത്
"തെറ്റ് ചെയ്യുന്നതിന് ഒരു ശിഷ ഒരിക്കി വെച്ചിരിക്കുന്നു എന്ന അറിവ് അവനെ എന്നും നേരായ വഴി തിരഞ്ഞെടുക്കാന്‍ സഹായിക്കും ..."
ഇങ്ങനെ തെറ്റ് ചെയുന്നവരെ ശിക്ഷിക്കാന്‍ ഒരു അദൃശ്യ ശക്തിയെ കുറിച്ച് എനിക്ക് അറിവില്ല
എന്നിട്ടും ഞാന്‍ നേരായ വഴിക്ക് നടക്കാന്‍ ശ്രമിക്കുന്നു
ശിക്ഷയെ ഭയന്നല്ല സമൂഹത്തില്‍ ആണ് ഞാന്‍ ജീവുക്കനത് എന്നുളത്കൊണ്ട് എന്നെ പോലെ മറ്റുലവരെയും കാണാന്‍ ശീലിച്ചത് കൊണ്ട്
അലാതെ ഭയത്തില്‍ നിന്നുള്ള ഭക്തി അല്ല വേണ്ടത്...
കാരണം ഒരിക്കല്‍ ഭയം ഇല്ലാതെ ആവുന്നതോടെ ഭക്തിയും ഇലാതെ ആകും... അവന് തെറ്റുകള്‍ ചെയ്യാന്‍ തുടങ്ങും....
തന്റെ മതം സംരക്ഷിക്കാന്‍ വാളെടുക്കുകയും മറ്റു മതങ്ങളെ തള്ളി പറയുകയും ചെയ്യാത്ത എത്ര വിശാസികള്‍ ഉണ്ടാക്കും ഇപ്പോള്‍ നമ്മുടെ രാജ്യത്തു അങ്ങനെ ഉണ്ടെങ്കില്‍ അത് യുക്തി വാദികളെ ക്കാള്‍ എത്രയോ താഴെ ആയിരിക്കും അത് ഇതാണോ മതങ്ങള്‍ പറഞ്ഞു പടിപിച്ച വിശ്വാസവും സ്നേഹവും അവരെയും വളര്‍ത്തിയതും സംരക്ഷിക്കുന്നതും മതങ്ങള്‍ തന്നെ അല്ലെ
മറ്റു മതങ്ങളെ എതിര്‍ക്കുകയും അവര്‍ക്കെതിരെ വാളെടുക്കുകയും ചെയുന്നതിന്നു നേരെ പരസ്പരം സ്നേഹിച്ചു കഴിയാന്‍ പറയുന്ന മതങ്ങള്‍ എന്ത് ശിക്ഷ നടപ്പാകുന്നു
ശിക്ഷ നടപ്പകുന്നില്ല എന്ന് മാത്രമല്ല അവരെ സംരക്ഷിക്കുകയും ചെയ്യുന്നു.....
ഇതാണോ പുകള്‍പെറ്റ മതങ്ങള്‍ ചെയ്യേണ്ടത്

" മനുഷ്യന് മെലെ അല്ല ഒരു ദൈവങ്ങളും " (1)
പദ്മനാഭന്റെ സ്വത്ത് 1 ലക്ഷം കോടിയിലധികം............
ജനങ്ങളോടും സര്‍ക്കാരിനോടും ചില ചോദ്യങ്ങള്‍ ....?
അര നേരെത്തെ അന്നത്തിന് വകയിലാത്ത അര പട്ടിണിക്കാര്‍ ഉള്ള നാട്ടില്ല ....
ഭഗവാന്റെ ആണെന്ന് പറഞ്ഞു ഇത്രയധികം സ്വത്ത് കുമിഞ്ഞു കൂടി കിടക്കുന്നത്
ദൈവങ്ങള്‍ എല്ലാം കൂടി ഇത്രയധികം സ്വത്ത് കൈവശം വച്ചാല്‍ പാവങ്ങളായ
ജനങ്ങള്‍ എന്ത് ചെയ്യും ഭഗവാന്റെ സ്വത്തില്‍ കൈ വച്ചാല്‍ പുള്ളി കോപിക്കും
എന്നാ ഇടുങ്ങിയ ചിന്താഗതിക്കാര്‍ ഉളോടത്തോളം കാലം അര പട്ടിണിക്കാര്‍
മുഴുപട്ടിണിക്കാര് ആയി തുടരും....... ഭരണകൂടമേ നീ ലജ്ജിക്കുക... ഉടുമുണ്ട്
അഴിഞ്ഞു പോകുമ്പോഴും കണ്ണ് പൊത്തി തന്നെ ഇരിക്കുക .... കളി
ദൈവങ്ങളോടണല്ലോ...
ഈ 1 ലക്ഷം കൊടിയിലതികം സമ്പത്ത് ഒരു ക്ഷേത്രത്തിനു ആവശ്യമുണ്ടോ....?
അവിടെ തന്നെ ഇനിയും അത് സൂക്ഷിച്ചു വച്ചത് കൊണ്ട് സമൂഹത്തിനു എന്ത്
നേട്ടമാണ് ഉള്ളത് എന്ന് കൂടെ വ്യക്തമാക്കുക.
ഭക്തന്മാര് ദൈവങ്ങളെ മാത്രമേ കാണുന്നുള്ളൂ ...
അവനു നട്ടെല്ല് കുനിക്കാന്‍ ഏതെങ്കിലും ഒരു കല്പ്രതിമയോ , തങ്കവിഗ്രഹമോ
വേണം ...
അവന് പട്ടിണികാരെയും ..
അവനെ തന്നെയും കാണുനില്ല...ദൈവങ്ങള്‍ക്ക്
സ്വത്ത് മുഴുവന്‍ പുഴുങ്ങി തിന്നാന്‍ വിട്ടു കൊടുത്തു അവന് പട്ടിണി കിടന്നു
ചത്താലും... വിശിഷ്ട സ്വര്‍ഗ്ഗം ലഭിക്കും എന്ന് പറഞ്ഞു കൂവും...........
ഈ ദൈവങ്ങള്‍ ഈ സ്വത്തെല്ലാം കൈവശം വച്ച് എന്ത് ചെയ്യന്‍ പോകുന്നു...
കാലക്രമത്തില്‍ കൊലയും കൊള്ളിവെപ്പും അമ്പലങ്ങള്‍ പൊളിക്കലും....
തീവ്രവാദവും വളര്‍ത്താന്‍ ഇനിയും ദൈവങ്ങളെ നോക്കുകുത്തികള്‍ ആക്കി
നിര്‍ത്തണോ........?
ക്ഷേത്ര സംസ്കാരം എന്ന് പറഞ്ഞു ഹിന്ദുക്കളെ വേര്‍തിരിക്കുകയും ഇതു ഹിന്ദു
ദൈവത്തിന്റെ സ്വത്താണെന്ന് വരുത്തി തീര്‍ക്കുകയും ചെയുന്നു... അങ്ങനെ
ആകുമ്പോള്‍ ഈ സ്വത്ത് മുഴുവന്‍ തങ്ങളുടേതെന്ന് ഹിന്ദുക്കള്‍ അവകാശം
ഉന്നയിക്കാന്‍ തുടങ്ങുകായും ചെയ്യും
നമ്മുകിവിടെ ഹിന്ദു സംസ്കാരമല്ല ക്ഷേത്ര സംസ്ക്കാരവും അല്ല വേണ്ടത്
മനുഷ്യ സംസ്ക്കാരവും നന്മയും സ്നേഹവുമാണ് വേണ്ടത്.....
" മനുഷ്യന് മെലെ അല്ല ഒരു ദൈവങ്ങളും "
ദൈവത്തെ അമ്പലങ്ങളിലേക്കും പള്ളികളിലേക്കും ഒക്കെ എത്തിച്ചത് ഗോത്ര
സംസ്കാരങ്ങ ളാണ്...ഗോത്ര സംസ്കാരങ്ങള്‍ വിട്ടു പോയിട്ടും നാമിപ്പോഴും
അതിനെ ചുറ്റി കൊണ്ടിരിക്കുന്നു.
എന്നിട്ട് ഇപ്പോ ക്ഷേത്ര സംസ്കാരം ആണ് പോല്ലും... കൈയിട്ടു വാരനല്ല രാജ്യ പു
രോഗതിക്ക് ഉപയോഗിക്കനാണ് എല്ലാ ദൈവങ്ങളുടെയും സ്വത്ത് കണ്ടു കെട്ടാന്‍
പറയുന്നത്
ഇതെല്ലാം ഇവിടെ ഉപയോഗ ശൂന്യമായി കൂട്ടിയിട്ടിട്ടു പട്ടിണി മാറ്റാന്‍ നമ്മുടെ
രാഷ്ട്രം അയല്‍ രാഷ്ട്രങ്ങളുടെ മുന്നില്‍ കൈ നീട്ടി നില്ക്കുന്നു....
ഭരണകൂടമേ... നീ കാതുകള്‍ കൊട്ടി അടച്ചു തന്നെ ഇരിക്കുക
കണ്ണുകള്‍ ഇരുക്കിയടക്കുക ......
നിന്റെ നട്ടെല്ല് വളഞ്ഞു തന്നെ ഇരിക്കട്ടെ...............
Sunday, July 3, 2011
ശംഖുപുഷ്പങ്ങള്‍ പറഞ്ഞത്
മറവിയുടെ
ഒരു വേനലിനും കൊടുക്കാതെ
ഒരുപിടി ശംഖുപുഷ്പങ്ങള്‍
ഞാന്‍ കാത്തു വച്ചു.
നിളാ നദിക്കിപ്പുറം
മഴവില്ലു വിരിയുന്ന സന്ധ്യയില്‍
അവ ഞാന്‍ നിനക്കു നല്കി
തിരികെ നടക്കും.
അവ നിന്നോട്
തീ ചിറകുള്ള തേനീച്ചകളെ
കുറിച്ചു പറയും.
തേന്‍ കവര്‍ന്നെടുത്ത
അവയുടെ പോക്കുവരവുകളെ കുറിച്ചും.
വിഷം വമിക്കുന്ന കൊമ്പു
കുത്തിയാഴ്ത്തിയ വേദനയെക്കുറിച്ചും.
തനിക്കേകിയ നഖക്ഷതങ്ങളെ
കുറിച്ചും പറയും.
പറയാന്‍ ബാക്കി നിന്ന
പ്രണയത്തെ കുറിച്ച്,
അറുത്തുമാറ്റിയ വള്ളികളെ കുറിച്ച്,
പ്രണയ നീലിമയില്‍ മയങ്ങിയ
നിലാവുള്ള രാവുകളെ
കുറിച്ചും പറയും .....
മുരുക്കില്‍ പൂവുകള്‍ ഉദിക്കുന്ന
ദിക്കുതേടി പോയ
എന്നെ കുറിച്ചും പറയും.
അവ നിന്നോട് ഇനിയും
പൂവുകള്‍ പൂക്കുമെന്നും ....
മേഘങ്ങള്‍ക്ക് തീ പിടിക്കുമെന്നും പറയും
ഇടിവെട്ടി പിളരുന്ന
രാത്രികളില്‍ അവയില്‍
അശാന്തമായ അക്ഷരങ്ങള്‍ മുളക്കും
അവയുടെ സ്വരം അപരനു
സംഗീതമാകുന്ന കാലത്തിന്റെ
സ്വപ്നങ്ങളിലേക്ക്
അതിന്റെ വേരുകള്‍ വളരും...
ദിലീപ് നെല്ലുള്ളിക്കാരന്‍
Subscribe to:
Posts (Atom)