skip to main | skip to sidebar

ശംഖുപുഷ്പങ്ങള്‍

Thursday, January 5, 2012

കാമം എങ്ങനെ തെറ്റാവുന്നു അശ്ലീലം ആയി ഒതുക്കി വെക്കപ്പെടെണ്ട ഒന്നാണോ ലൈംഗീകത...?



ട്രെയിന്‍ യാത്രക്കിടയില്‍ സൌമ്യ ബലാല്‍സംഗം ചെയ്തു കൊല്ലപെട്ടപ്പോള്‍ പ്രതിയായ ഗോവിന്ധചാമിക്കെതിരെ നിങ്ങള്‍ കടുത്ത പ്രതിഷേധങ്ങളും ആയി എത്തി
കുറച്ചു നാളത്തെ ആവേശങ്ങള്‍ക്ക് ശേഷം അക്ഷര കൊഴുപ്പിന്‍റെ ചീഞ്ഞളിഞ്ഞ
ചവറ്റുകൊട്ടയിലേക്ക് അവളും എടുത്തെറിയപ്പെട്ടു..
കോടതി വിധിച്ച ശിക്ഷ പ്രതിക്ക് ലഭിക്കും മുന്‍പ് തന്നെ കാമുകനെ തേടി വന്ന ബംഗാളി യുവതി ഇവിടെ ക്രൂരമായി വീണ്ടും ബലാല്‍സംഗം ചെയ്യപെട്ടു..
ഇനിയും നമ്മളറിയാതെ മൂടിവേക്കപെട്ട എത്രയോ പീഡനങ്ങള്‍
ഇനിയും ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും.....
ഈ സമൂഹവ്യവസ്ഥിതിയില്‍ നിന്ന് കൊണ്ട് പിടിക്കപെടുന്നവര്‍ കുറ്റവാളികളും
പിടിക്കപെടാത്തവര്‍ മാന്യരായ പുറം ലോകം അറിയാത്ത കുറ്റവാളികളും ആയി തുടര്‍ന്നു
കൊണ്ടിരിക്കും..
അറിഞ്ഞു കൊണ്ട് തന്നെ നമ്മള്‍ വരും തലമുറയെ കുറ്റവാളികള്‍ ആയി
സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഉന്നത സദാചാരമുല്യങ്ങളും ആയി ലോകത്തിനു മുന്നില്‍ ഞെളിഞ്ഞു നില്‍ക്കുന്ന നമ്മള്‍ക്ക് എവിടെ ആണ് പിഴച്ചു പോയത്...?

നമ്മള്‍ സദാചാരവും ജാതിമതവും ആരാധനകളും ഭക്തി ആദരവുകളും ആയി മുന്നോട്ടു
പോയപ്പോള്‍ അന്യനാടുകള്‍ വിക്ജ്ഞാനവും സ്വന്തം യുക്തിയും ശരിയായ വിദ്യാഭ്യാസവുമായി ആധുനികതയുടെ പുരോഗതിയുടെ ഓരോ പടികള്‍ ചവട്ടി കയറിക്കൊണ്ടിരുന്നു. സൂചി മുതല്‍ കമ്പ്യൂട്ടര്‍ വരെയുള്ളവയുടെ കണ്ടുപിടുത്തങ്ങളും ആയി വിദേശ രാജ്യങ്ങള്‍ മുന്നേറി കൊണ്ടിരുന്നു 123 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് നിന്നും ലോകത്തിനു മുഴുവന്‍ ഉപയോഗപ്രദമായ എടുത്തു പറയത്തക്ക ഒരു കണ്ടുപിടുത്തം പോലും നടത്താന്‍ കഴിഞ്ഞില്ല.

ഇവിടെ നമ്മള്‍ നൂറ്റാണ്ടുകളുടെ പഴക്കം ഉള്ള മതഗ്രന്ഥങ്ങളും ദൈവങ്ങളും ആയി തന്നെ
പഴമയുടെ പേരും പ്രശസ്തിയും പറഞ്ഞു അവയെല്ലാം നിലനിര്‍ത്താന്‍ വേണ്ടി മാത്രം
വിലപ്പെട്ടസമയം ചിലവഴിച്ചു കൊണ്ടിരിക്കുന്നു. സദാചാര മൂല്യങ്ങളുടെ പേരില്‍ യുക്തിപരം ആയ പുതു ചിന്ത ഗതികളെ പോലും എതിര്‍ത്ത് കൊണ്ടിരിക്കുന്നു.
മുകളില്‍ നിന്നും എല്ലാം ഇറക്കി തരാന്‍ നമ്മളെ കത്ത് രക്ഷിക്കാന്‍ ഒരു അദൃശ്യശക്തി
അതിനു മനുഷ്യന്‍ തന്നെ വിവിധ രൂപങ്ങള്‍ കല്‍പ്പിച്ചു നല്‍കിയിരിക്കുന്നു, അവന്‍ പല
പേരുകളിട്ട് അവയെ വേറെ വേറെ ദൈവങ്ങള്‍ ആയി വിവിധ മതങ്ങള്‍ക്കും ജാതികള്‍ക്കും വീതിച്ചു നല്‍കിയിരിക്കുന്നു. മനുഷ്യനുണ്ടാക്കിയ ബിംബങ്ങള്‍ക്ക് മുന്നില്‍ ചെന്ന് അവന്റെ ദുരിതങ്ങളും കഷ്ടപാടുകളും തീര്‍ത്തു നല്‍ക്കാന്‍ പ്രാര്‍ത്ഥനകളില്‍ ഇരിക്കുന്നു. അവക്ക് ശക്തി പോര എന്ന് തോന്നുമ്പോള്‍ പുതിയ ദൈവങ്ങളെ സൃഷ്ടിക്കുന്നു.ഇത്രയും ചെയ്തിട്ടും നമ്മളുടെ നാട് മുന്നേറിയോ....?
ഇത്രയും ദൈവങ്ങളും മതങ്ങളും ഉണ്ടായ നമ്മുടെ നാട്ടില്‍ 70% ആളുകളും അര
പട്ടിണിക്കാരായി തന്നെ കഴിയുന്നു.

ഇനി മറ്റൊന്ന് വിദേശ രാജ്യങ്ങളെക്കാള്‍ സ്ത്രീകളോട് വളരെ ബഹുമാനവും ആദരവും
ഉള്ളവരാണ് നമ്മള്‍ എന്നാണ് നമ്മള്‍ നടിച്ചു വെച്ചിരിക്കുന്നത് അതിനു ഭാരതാംബ മുതല്‍ ഇവിടെ കാണുന്ന നദികള്‍ക്കു വരെ സ്ത്രീകളുടെ പേരുകള്‍ നല്‍കി വെച്ചിരിക്കുന്നു. സത്യത്തില്‍ ഈ പേരും പറഞ്ഞു നമ്മള്‍ സ്ത്രീകളെ കബളിപ്പിക്കുക ആണ്. കാരണം ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ 80% കാമം തീര്‍ക്കാന്‍ വേണ്ടി നടത്തപെടുന്നത് ആണ് എന്ന് പോലീസ്സ് രേഖകള്‍ നമ്മുക്ക് കാണിച്ചു തരുന്നു.

എന്റെ അഭിപ്രായത്തില്‍ പെണ്ണിനെ പുണ്യവതി ആയി നിങ്ങള്‍ സഹജീവികള്‍ ആയി കണ്ടാല്‍ മതി. സത്യത്തില്‍ അത് പോലും ഇന്ന് സമൂഹത്തില്‍ നിന്ന് അന്യമാക്കപെട്ടു കോണ്ടിരിക്കുന്നു
കാമം എല്ലാ ജീവികളിലും ഉള്ള വികാരം ആണ് മറ്റു ജീവികള്‍ പ്രത്യുല്‍പാദനത്തെ മാത്രം
മുന്നില്‍ കാണുമ്പോള്‍ അറിവിന്റെ പരകോടിയില്‍ നില്‍ക്കുന്നു എന്ന് അവകാശ പെടുന്ന മനുഷ്യന് അത് നിത്യജീവിതത്തിന്റെ ഒരു ഭാഗം ആണ്. ജീവികളിലെല്ലാം കാമം ജനിക്കുമ്പോള്‍ സ്വന്തം ഇണയെ കണ്ടെത്താനും സംഭോഗം നാടത്തനും കഴിയുന്നുണ്ട് എന്നാല്‍ മനുഷ്യനില്‍ സെക്സ് എന്നാല്‍ ഒളിച്ചു വെക്കാ പെടെണ്ടതും അശ്ലീലവും ആയി തീര്‍ന്നിരിക്കുന്നു. അവനു സ്വന്തം താല്പര്യ പ്രകാരം ഒരു ഇണയെ കണ്ടെത്താന്‍ പോലും അവകാശം ലഭിക്കുന്നില്ല ജാതിയുടെയും മതത്തിന്റെയും ചട്ട കൂടുകള്‍ അവനു ചുറ്റും വേലിക്കെട്ടുകള്‍ തീര്‍ക്കുന്നു. എതിര്‍ ലിംഗത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഉള്ള ആഗ്രഹം മനുഷ്യനില്‍ കൌമാരകാലം തൊട്ടേ ജനിക്കുന്നു ലൈംഗീകതയെ തീര്‍ച്ചയായും അവിടം മുതല്‍ അവന്‍ തേടാന്‍ ആരംഭിക്കുന്നു. എന്നാല്‍
ലൈംഗീകത പാപം ആണ് എന്ന് അത് ഒളിച്ചു വെക്കപെടെണ്ടത് ആണ് എന്നും ഉള്ള അറിവുകള്‍ ആണ് അവനു മാതാപിതാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിക്കുന്നത്.
എന്നിട്ടോ അവനെ തെറ്റായ അറിവുകള്‍ നേടികൊടുക്കാന്‍ മാധ്യമങ്ങളും മറ്റു പ്രസിദ്ധികരണങ്ങളും. ഇതെല്ലം ഉണ്ട് എന്ന് അറിഞ്ഞിട്ടും സമൂഹം ഇതൊന്നും അറിഞ്ഞിട്ടെയില്ല എന്ന് ഭാവം നടിക്കുന്നു

പുരുഷവര്‍ഗ്ഗത്തിന്റെ മുന്നില്‍ പെണ്ണിനെ മൂടി വെക്കപെട്ട ലൈംഗീക വസ്തു ആയി ആണ് നമ്മുടെ സമൂഹത്തിലെ വ്യവസ്ഥകള്‍ കാണിച്ചു കൊടുക്കുന്നത്. മൂടി വെക്കപെടുമ്പോള്‍ തന്നെ അവനു അതിനെ അടക്കാന്‍ ഉള്ള ആഗ്രഹം ജനിക്കുന്നു. വഴിയോരങ്ങളിലും ബസ്സുകളിലും ആളുകള്‍ കൂടുന്നിടങ്ങളിലും പുരുഷന്‍ തന്‍റെ ലൈംഗീകത നോട്ടം കൊണ്ട് ഉരസലുകള്‍ കൊണ്ടും തീര്‍ക്കുന്നു. തരം കിട്ടിയാല്‍ ബലാല്‍സംഗം ചെയ്യാനും അവന്‍ തയ്യാറാവുന്നു നിമിഷങ്ങള്‍ക്കകം തീര്‍ന്നു പോകുന്ന സുഖത്തിനു വേണ്ടി കൊല ചെയ്യാന്‍ പോല്ലും മടി ഇല്ലാത്തവന്‍ ആകുന്നു.
അടിയില്‍ കിടന്നു പിടയുന്ന സ്ത്രീയില്‍ നിന്നും ലൈംഗീക സുഖം കിട്ടും എന്നൊന്നും ഇല്ലെങ്കില്ലും അവന്റെ അതീശത്വം സ്ഥാപിക്കാന്‍ സ്ത്രീയെ കീഴ്പെടുതുന്നു.
സ്ത്രീയെന്നാല്‍ പുരുഷന്റെ കാലിനടിയില്‍ കിടക്കെണ്ടാവള്‍ ആണ് എന്ന് അവന്‍ ഊട്ടി ഉറപ്പിക്കാന്‍ ശ്രമിക്കുന്നു
സദാചാരം പറയുമ്പോഴും സ്ത്രീയെ പുണ്യവതി ആയി പറയുമ്പോഴും
സ്ത്രീ ശരീരത്തെ വ്യാപാര വസ്തുവായി അവളുടെ നഗ്നതയുടെ ഉപപോക വസ്തുവായി ഇവിടെ മാധ്യമങ്ങളിലൂടെ തുറന്നു കാണിക്കുകയും സ്ത്രീ ലൈംഗീക വസ്തു ആണ് എന്ന് മനസ്സില്‍ പതിപ്പിക്കുകയും ചെയ്യുന്നു.മുട്ട് സൂചി മുതല്‍ കമ്പ്യൂട്ടര്‍ വരെ വില്‍ക്കപെടാന്‍ സ്ത്രീയുടെ ശരീരം കാണിച്ചു പരസ്യം ചെയ്യുന്നു ഇതിലൊന്നും ഇവിടെ ആരുടേയും സദാചാരം പൊട്ടി വീഴുന്നില്ല
ഒരാള്‍ തനിക്ക് ഇഷ്ടപെട്ട ഇണയെ തെരഞ്ഞെടുത്താല്‍ മാത്രം ഇവിടെ പലരുടെയും സദാചാരം പൊട്ടി വീഴുന്നു.
പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് സ്ത്രീയുടെ വസ്ത്ര ധാരണത്തെ കുറിച്ച് ആണ് ശരീര ഭാഗങ്ങള്‍ പുറത്തു കാണുന്നു വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ട് ആണ് പീഡനങ്ങള്‍ നടക്കുന്നത് എന്ന് ആണ്. തീര്‍ച്ചയായും ഇപ്പോഴുള്ള സമൂഹത്തിന്റെ അവസ്ഥയില്‍ സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ കാണുമ്പോള്‍ പുരുഷന് കാമം ഉണ്ടായി എന്ന് വരം കാരണം ഒളിച്ചു വെക്കപെടെണ്ടത്, കിട്ടാകനി എന്നൊക്കെ കരുതിയത്‌ അല്ലെങ്കില്‍ സമൂഹം അവനെ അങ്ങനെ പഠിപ്പിച്ചത് ആണ് മുന്നില്‍ കാണുന്നത് ഇനി ഇതൊന്നും കണ്ടില്ലെങ്കിലും തരം കിട്ടിയാല്‍ ഒരു വയസ്സ് മുതല്‍ നൂറു വയസ്സുള്ള സ്ത്രീകളെ പീഡിപ്പിക്കാനും ചില ആളുകള്‍ ശ്രമിക്കും

കാരണം ഇവരെല്ലാം രോഗികള്‍ ആണ് നമ്മുടെ സമൂഹം തന്നെ സൃഷ്ടിച്ച രോഗികള്‍ ഇനിയും നമ്മള്‍ രോഗിയെ സൃഷ്ടിച്ചു കൊണ്ടിരിക്കും നമ്മുടെ ഉന്നത സദാചാരത്തിന് അതെ കഴിയൂ മറു രാജ്യങ്ങളില്‍ ബിക്കിനി ധരിച്ചു സ്ത്രീകള്‍ നടന്നാല്‍ പോലും അവരെ ലൈംഗീക കണ്ണുകളോടെ പുരുഷന്‍ നോക്കിയില്ല എന്ന് വരാം അവനു അവന്റെ ജോലികളില്‍ ശ്രദ്ദയോടെ ഏര്‍പ്പെടാനും സ്വയം നിയന്ത്രിക്കാനും കഴിയും. തന്റെ പങ്കാളിയെ കണ്ടെത്താനും ലൈംഗീകത അനുഭവിക്കാനും
അവന്‍ അവിടെ പൂര്‍ണ സ്വാതന്ത്രര്‍ ആണ് അവിടെ പുരുഷന്‍ അവനിതെല്ലാം നിത്യേന ഉള്ള കാഴ്ചകള്‍ ആണ്. പക്ഷെ നമ്മുടെ സമൂഹത്തില്‍ ആണ് അങ്ങനെ ഒരു സ്ത്രീ നടക്കുന്നത് എങ്കില്‍ ഇവിടെ നടക്കുന്നത് മറിച്ചയിരിക്കും. അവള്‍ പീഡിപ്പിക്ക പെടുക മാത്രം അല്ല വസ്ത്ര ധാരണ സ്വാതന്ത്ര്യം ചോദ്യം ചെയ്യപെടുകയും അവള്‍ തെറ്റുക്കരിയും പീഡിപ്പിച്ചവര്‍ മാന്യരും ആയേക്കാം
പുരുഷനു സ്ത്രീയോടുള്ള ലൈംഗീക കാഴ്ചപാടുകള്‍ ആണ് നമ്മുക്കിവിടെ മാറേണ്ടത്
വരും തലമുറയെ രോഗികള്‍ ആയി വളര്‍ത്താതെ ശരിയാപ്രായത്തില്‍ കുട്ടികള്‍ക്ക് ശരിയായ ലൈംഗീകതയെ കുറിച്ചും എതിര്‍ ലിംഗത്തെ കുറിച്ച് തുറന്നു പറയാന്‍ നമ്മള്‍ തയ്യാറാവണം
മാത പിതാക്കളും വിദ്യാഭ്യാസത്തിലൂടെ ഗുരുക്കന്‍ മാരും ലൈംഗീകതയെ കുറിച്ച് കുട്ടികളോട് തുറന്നു സംസാരിക്കണം അകറ്റി നിര്‍ത്തേണ്ടത് അല്ല ലൈംഗീകത എന്ന് അവനു ബോധ്യ പെടുത്തണം പുരുഷ ശരീരം പോലെ തന്നെ ആണ് സ്ത്രീ ശരീരവും പാലുല്‍പ്പധിപ്പിക്കാന്‍ വേണ്ട ഗ്രന്ഥികള്‍ ഉള്ളത് കൊണ്ട് ആണ് സ്ത്രീയുടെ മാറിടങ്ങള്‍ കൊഴുപ്പോടെ നില്‍ക്കുന്നത് എന്നും മനസ്സില്‍ ആക്കി കൊടുക്കണം
സ്ത്രീ ശരീരത്തെ പ്രദര്‍ശന വസ്തു മാത്രം ആണ് എന്ന് അവള്‍ ആണിന്റെ കാമം തീര്‍ക്കാനും കുട്ടികളെ പേറ്റുപോറ്റാനും മാത്രം ഉള്ളവള്‍ ആണ് എന്ന് കാഴ്ച്ചപ്പാട് മാറണം.
അറിയാന്‍ ഉള്ള ആഗ്രഹവും അതും മൂടി വെക്കാ പെടുമ്പോള്‍ അത് തുറന്നു കാണാന്‍ ഉള്ള അതിയായ ആഗ്രഹവും ആണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ ഈ വ്യവസ്ഥയില്‍ നിന്നും ഇനിയും നമ്മള്‍ പ്രതീക്ഷിച്ചത് കൊണ്ട് കാര്യം ഇല്ല ലൈംഗീക കുറ്റവാളികളുടെ ഉല്പാദനം അല്ലാതെ
അരാജകത്വം പഠിപ്പിക്കാന്‍ അല്ല പറയുന്നത് കുട്ടികളില്‍ നിന്ന് തന്നെ ശരിയായ ലൈംഗീക വിദ്യാഭ്യാസം നടത്തെണ്ടാതിനെ കുറിച്ചാണ് പറയുന്നത്
ഇന്നു സ്ത്രീക്ക് അത് അമ്മയില്‍ നിന്നും ഒരു പരിധി വരെ ലഭിക്കുന്നു
പക്ഷെ അവിടെയും സ്ത്രീ എന്നാല്‍ മൂടി വെക്കാ പെടേണ്ട വസ്തു ആണ് എന്നാ അറിവ് തന്നെ അവരെ പുരുഷന്റെ അടിമകള്‍ ആണ് ഇന്നു ചിത്രികരിക്കാന്‍ സഹായിക്കും
ആണ് കുട്ടികള്‍ക്ക് ആണ് എങ്കില്‍ പിതാവില്‍ നിന്നോ മാതാവില്‍ നിന്നോ ലൈംഗീകതയെ കുറിച്ചുള്ള അറിവുകള്‍ കിട്ടുന്നില്ല
എന്നിട്ടോ അവന്‍ ചെന്ന് എത്തുന്നത്‌ തെറ്റായ കാഴ്ച്ചപ്പാടിലും
അഥവാ അറിയാന്‍ ശ്രമിച്ചാല്‍ തന്നെ നിനക്ക് ഇതൊന്നും അറിയാന്‍ പ്രായം ആയിട്ടില്ല എന്ന് പറഞ്ഞു തള്ളി കളയുന്നു
അറിയാന്‍ ഉള്ളത് ചോദിക്കാന്‍ കുട്ടികളും പറയാന്‍ ഉള്ളത് പറയാന്‍ മുതിര്‍ന്നവരും തയ്യാറാകാതെ സെക്സ് മാറ്റി നിര്‍ത്തപെടുന്നു

"സ്ത്രീകള്‍ക്ക് തുല്യസംവരണം നല്ക്കുന്നതിനു മുന്‍പ് നിങ്ങള്‍ ചെയ്യേണ്ടത് പുരുഷന്റെ
കാമകണ്ണുകളില്‍ നിന്നും അവള്‍ക്കു മോചനം നല്‍കുകയാണ് വേണ്ടത്
അതായിരിക്കും നിങ്ങള്‍ സ്ത്രീക്ക് നല്‍ക്കാന്‍ പോകുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം".
Posted by ദിലീപ്‌ നെല്ലുള്ളിക്കാരന്‍ at 1:25 AM 1 comments
Newer Posts » « Older Posts Home
Subscribe to: Posts (Atom)

Pages

  • Home

About Me

My Photo
ദിലീപ്‌ നെല്ലുള്ളിക്കാരന്‍
Thrissur,Chelakkara, Kerala, India
ഞാന്‍ ദിലീപ്‌ നെല്ലുള്ളിക്കാരന്‍ തൃശ്ശൂരിലെ ചേലക്കര എന്നാ ഗ്രാമത്തില്‍ നെല്ലുള്ളിയില്‍ ബാലകൃഷ്ണന്‍റെയും സുമതിയുടെയും മകനായി ജനിച്ചു. ഇപ്പോള്‍ ഹൈദ്രാബാദില്‍ ഗ്രാഫിക് ഡിസൈനര്‍ ആയി ജോലി ചെയ്തു വരുന്നു. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ കവിതകള്‍ എഴുതി സാന്നിധ്യം രേഖപ്പെടുത്തിയ വ്യക്തി. "അക്ഷരത്തെറ്റുകള്‍ ആത്മകഥ പറയുന്നു" പേരില്‍ ബ്ലോഗില്‍ കവിതകള്‍ എഴുതുന്നു വിലാസം : ദിലീപ്‌ നെല്ലുള്ളിക്കാരന്‍ നെല്ലുള്ളിയില്‍ (വീട്) ചേലക്കര , തൃശൂര്‍ പിന്‍ : 680586
View my complete profile

Blog Archive

  • ▼  2012 (1)
    • ▼  January (1)
      • കാമം എങ്ങനെ തെറ്റാവുന്നു അശ്ലീലം ആയി ഒതുക്കി വെക്ക...
  • ►  2011 (11)
    • ►  December (1)
    • ►  November (3)
    • ►  August (3)
    • ►  July (4)

Followers

അക്ഷരത്തെറ്റുകള്‍ ആത്മകഥ പറയുന്നു

Loading...

Feedjit

 
Copyright © ശംഖുപുഷ്പങ്ങള്‍. All rights reserved.
Blogger templates created by Templates Block
best web hosting | studio press themes | Blogspot Template