skip to main | skip to sidebar

ശംഖുപുഷ്പങ്ങള്‍

Sunday, July 3, 2011

ശംഖുപുഷ്പങ്ങള്‍ പറഞ്ഞത്


മറവിയുടെ
ഒരു വേനലിനും കൊടുക്കാതെ
ഒരുപിടി ശംഖുപുഷ്പങ്ങള്‍
ഞാന്‍ കാത്തു വച്ചു.
നിളാ നദിക്കിപ്പുറം
മഴവില്ലു വിരിയുന്ന സന്ധ്യയില്‍
അവ ഞാന്‍ നിനക്കു നല്‍കി
തിരികെ നടക്കും.
അവ നിന്നോട്
തീ ചിറകുള്ള തേനീച്ചകളെ
കുറിച്ചു പറയും.
തേന്‍ കവര്‍ന്നെടുത്ത
അവയുടെ പോക്കുവരവുകളെ കുറിച്ചും.
വിഷം വമിക്കുന്ന കൊമ്പു
കുത്തിയാഴ്ത്തിയ വേദനയെക്കുറിച്ചും.
തനിക്കേകിയ നഖക്ഷതങ്ങളെ
കുറിച്ചും പറയും.
പറയാന്‍ ബാക്കി നിന്ന
പ്രണയത്തെ കുറിച്ച്,
അറുത്തുമാറ്റിയ വള്ളികളെ കുറിച്ച്,
പ്രണയ നീലിമയില്‍ മയങ്ങിയ
നിലാവുള്ള രാവുകളെ
കുറിച്ചും പറയും .....
മുരുക്കില്‍ പൂവുകള്‍ ഉദിക്കുന്ന
ദിക്കുതേടി പോയ
എന്നെ കുറിച്ചും പറയും.
അവ നിന്നോട് ഇനിയും
പൂവുകള്‍ പൂക്കുമെന്നും ....
മേഘങ്ങള്‍ക്ക് തീ പിടിക്കുമെന്നും പറയും
ഇടിവെട്ടി പിളരുന്ന
രാത്രികളില്‍ അവയില്‍
അശാന്തമായ അക്ഷരങ്ങള്‍ മുളക്കും
അവയുടെ സ്വരം അപരനു
സംഗീതമാകുന്ന കാലത്തിന്‍റെ
സ്വപ്നങ്ങളിലേക്ക്
അതിന്‍റെ വേരുകള്‍ വളരും...

                            ദിലീപ്‌ നെല്ലുള്ളിക്കാരന്‍

Posted by ദിലീപ്‌ നെല്ലുള്ളിക്കാരന്‍ at 12:45 PM

1 comments:

Challenger.V.Aravind said...
This comment has been removed by a blog administrator.
July 4, 2011 at 10:35 AM

Post a Comment

Newer Post » Home
Subscribe to: Post Comments (Atom)

Pages

  • Home

About Me

My Photo
ദിലീപ്‌ നെല്ലുള്ളിക്കാരന്‍
Thrissur,Chelakkara, Kerala, India
ഞാന്‍ ദിലീപ്‌ നെല്ലുള്ളിക്കാരന്‍ തൃശ്ശൂരിലെ ചേലക്കര എന്നാ ഗ്രാമത്തില്‍ നെല്ലുള്ളിയില്‍ ബാലകൃഷ്ണന്‍റെയും സുമതിയുടെയും മകനായി ജനിച്ചു. ഇപ്പോള്‍ ഹൈദ്രാബാദില്‍ ഗ്രാഫിക് ഡിസൈനര്‍ ആയി ജോലി ചെയ്തു വരുന്നു. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ കവിതകള്‍ എഴുതി സാന്നിധ്യം രേഖപ്പെടുത്തിയ വ്യക്തി. "അക്ഷരത്തെറ്റുകള്‍ ആത്മകഥ പറയുന്നു" പേരില്‍ ബ്ലോഗില്‍ കവിതകള്‍ എഴുതുന്നു വിലാസം : ദിലീപ്‌ നെല്ലുള്ളിക്കാരന്‍ നെല്ലുള്ളിയില്‍ (വീട്) ചേലക്കര , തൃശൂര്‍ പിന്‍ : 680586
View my complete profile

Blog Archive

  • ►  2012 (1)
    • ►  January (1)
  • ▼  2011 (11)
    • ►  December (1)
    • ►  November (3)
    • ►  August (3)
    • ▼  July (4)
      • പറഞ്ഞുതീരാത്തത്
      • " മനുഷ്യന് മെലെ അല്ല ഒരു ദൈവങ്ങളും " (2)
      • " മനുഷ്യന് മെലെ അല്ല ഒരു ദൈവങ്ങളും " (1)
      • ശംഖുപുഷ്പങ്ങള്‍ പറഞ്ഞത്

Followers

അക്ഷരത്തെറ്റുകള്‍ ആത്മകഥ പറയുന്നു

Loading...

Feedjit

 
Copyright © ശംഖുപുഷ്പങ്ങള്‍. All rights reserved.
Blogger templates created by Templates Block
best web hosting | studio press themes | Blogspot Template